Manjari: സൗഹൃദം തകരുമെന്ന ഭയം; മഞ്ജരിയോട് പ്രണയം പറഞ്ഞില്ല: ജെറിന്‍

മഞ്ജരിയും(Manjari) താനും വളരെ നല്ല സുഹൃത്തുക്കളാണെന്നും അതിനാല്‍ തന്നെ പ്രണയം തുറന്നു പറയാന്‍ ഭയമുണ്ടായിരുന്നെന്നും ജെറിന്‍. ഈയിടെയാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹശേഷം കൈരളി ടിവിയുടെ പ്രത്യേക അഭിമുഖത്തില്‍ സംസാരിയ്ക്കുകയായിരുന്നു ഇരുവരും.

‘ കുറെ നാളായുള്ള ഫ്രണ്ട്ഷിപ്പായിരുന്നു ഞങ്ങളുടേത്. അതുകൊണ്ട് പ്രണയം തുറന്ന് പറയാന്‍ എപ്പോഴും ഒരു ടെന്‍ഷനുണ്ടായിരുന്നു. മഞ്ജരിയോടുള്ള ഇഷ്ടം ആദ്യമേ തോന്നിയിരുന്നു. പിന്നീട് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് അത് തുറന്ന് പറഞ്ഞത്. ഇന്‍ഡൈറെക്ട് ആയി പല തവണ പ്രണയം അറിയിക്കാന്‍ നോക്കിയെങ്കിലും മഞ്ജരിക്ക് അതൊന്നും മനസ്സിലായില്ല. പല ഡയലോഗുകളും ഇട്ടു നോക്കി. ഒരു കാര്യവുമുണ്ടായില്ല. അവസാനം എന്തും വരട്ടെയെന്ന് കരുതി പോയി പ്രൊപ്പോസ് ചെയ്യുകയായിരുന്നു’, ജെറിന്‍ പറഞ്ഞു.

വളരെ സ്ട്രിക്ട് ആയ ഒരു ലൈഫ്‌സ്റ്റൈല്‍ ആയിരുന്നു എന്റേത്. പഠിത്തത്തിനും സംഗീതത്തിനുമായിരുന്നു പ്രാധാന്യം നല്‍കിയത്. അതുകൊണ്ട് തന്നെ ചെറുപ്പത്തില്‍ പ്രണയിക്കാനുള്ള ഒരു സാഹചര്യമൊന്നും ഇല്ലായിരുന്നു. ഈ കാര്യത്തില്‍ ഞാനൊരു ട്യൂബ് ലൈറ്റ് ആയിരുന്നു. പിന്നെ, ഞാന്‍ എല്ലാം തമാശയായായിട്ടാണ് എടുക്കാറ്. അടുത്ത സുഹൃത്തുക്കളായതു കൊണ്ടു തന്നെ പല തമാശകളും ഞങ്ങള്‍ തമ്മില്‍ പറയാറുണ്ട്. അതുപോലെ ഒരു തമാശയായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍, ആ തമാശ പിന്നെ സീരിയസ് ആയി മാറി. അതാണ് ഞങ്ങളിപ്പോള്‍ ഒരുമിച്ചിരിക്കുന്നതും’, മഞ്ജരി ചിരിച്ചുകൊണ്ട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel