നല്ല സ്പൈസി മസാല വട കിടിലനാണ് മക്കളേ…

നല്ല സ്പൈസി മസാല വട കിടിലനാണ് മക്കളേ…

ചേരുവകൾ

  • കടല പരിപ്പ് – 1 കപ്പ്

  • കറുവപ്പട്ട  – ചെറിയ കഷ്ണം

  • പച്ചമുളക് – 3എണ്ണം

  • വെളുത്തുള്ളി – 3 അല്ലി

  • ഇഞ്ചി – ചെറിയ കഷ്ണം

  • പെരുംജീരകം – 1 ടീസ്പൂൺ

  • സവാള -1 അരിഞ്ഞത്

  • കറിവേപ്പില – അരിഞ്ഞത് ആവശ്യത്തിന്

  • മല്ലിയില – അരിഞ്ഞത് ആവശ്യത്തിന്

  • കായപ്പൊടി – 1/8 ടീസ്പൂൺ

  • ഉപ്പ് – 1/2 ടീസ്പൂൺ

  • എണ്ണ – വറുക്കാൻ അവിശ്യത്തിന്

തയാറാക്കുന്ന വിധം

  • പരിപ്പ് 3 മണിക്കൂർ കുതിർക്കാൻ ഇടുക .

  •  ഒരു മിക്സിയുടെ ജാറിൽ കറുവപ്പട്ട, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പെരുംജീരകം എന്നിവ തരുതരിപ്പായി അരച്ചെടുക്കുക, അതിലേക്ക്  കുതിർത്ത പരിപ്പ് പരിപ്പ് ചേർത്ത് അരച്ചെടുക്കുക , കുറച്ച് തരുതരിപ്പായി വേണം അരച്ചെടുക്കാൻ

  • അരച്ചെടുത്ത കൂട്ടിലേക്ക് സവാള അരിഞ്ഞത്, കായപ്പൊടി, കറിവേപ്പില, മല്ലിയില , ഉപ്പ് ചേർത്ത് മിക്സ് ചെയ്‌ത് പരിപ്പ് വടയുടെ ആകൃതിയിൽ പരത്തി എടുത്ത് ചൂടായ എണ്ണയിൽ വറുത്തെടുക്കുക . രുചികരമായ മസാല വട റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News