ഓപ്പറേഷന്‍ ഫോക്കസ് 3 ; പിടി മുറുക്കി മോട്ടോര്‍ വാഹന വകുപ്പ് | Motor Vehicles Department

ടൂറിസ്റ്റ് ബസുകളിലെ നിയമ ലംഘനം പരിശോധിക്കാന്‍ ഓപ്പറേഷന്‍ ഫോക്കസ് 3 ആരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പ്.ഇന്ന് നടന്ന പരിശോധനകളില്‍ 265 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.രണ്ട് ലക്ഷത്തി പതിനാറായിരം രൂപ പി‍ഴ ഈടാക്കി. വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കി.

പത്തനംതിട്ട റാന്നിയിൽ നിന്ന് വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് RTO ഉദ്യോഗസ്ഥർ പിടികൂടി.ബസിൽ നിയമ വിരുദ്ധമായ ലൈറ്റുകളും, മ്യൂസിക് സംവിധാനവും കണ്ടെത്തി.ടൂറിസ്റ്റ് ബസിന് ആവശ്യമായ അനുമതി സ്കൂൾ അധികൃതര്‍ വാങ്ങിയില്ലെന്ന് ഉദ്യോഗസ്ഥർ. മൈലപ്രയിൽ നിന്ന് പിടികൂടിയത് മൂന്ന് ബസ്സുകൾ.ജില്ലയിൽ നിന്ന് ഇന്നലെ മാത്രം നിയമലംഘനം കണ്ടെത്തിയത് 11 ടൂറിസ്റ്റ് വാഹനങ്ങളിൽ.പത്തനംതിട്ട RTO സ്ക്വാഡിന്റെ നേതൃത്വത്തിലാണ് ബസുകളിലെ പരിശോധന നടക്കുന്നത്.

കോഴിക്കോടും മോട്ടോർ വാഹന വകുപ്പ് പരിശോധന തുടരുന്നു. ടൂറിസ്റ്റ് ബസ്സുകളിലാണ് പരിശോധന നടക്കുന്നത്. കോഴിക്കോട് ദേശീയപാതയിലും കുന്ദമംഗലം, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലും വാഹനങ്ങളിൽ കയറി പരിശോധന നടത്തി.

പിഴ ഈടാക്കുന്നതടക്കമുള്ള നടപടികളാണ് സ്വീകരിച്ചത്. നിയമ ലംലനം കണ്ടെത്തിയ 18 വാഹനങ്ങൾക്കെതിരെ ഇതിനകം കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News