മതം മാറിയവരുടെ പട്ടിക ജാതി പദവി: പരിശോധിക്കാന്‍ കേന്ദ്ര സമിതി

പട്ടികജാതി ലിസ്റ്റ് പുനഃപരിശോധിക്കും. മതം മാറിയവരുടെ പട്ടിക ജാതി പദവി സംബന്ധിച്ച് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സമിതിക്ക് രൂപം നൽകി.മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശോധിക്കുക.

1950ലെ പ്രസിഡൻഷ്യൽ ഉത്തരവ് പ്രകാരം ഹിന്ദു സിഖ് ബുദ്ധമതങ്ങൾക്കാണ് പട്ടികജാതി പദവിക്ക് അർഹത. ഈ ഉത്തരവിൽ പറയാത്ത മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്തവരുടെ പട്ടികജാതി പദവി സംബന്ധിച്ചാണ് കേന്ദ്ര സർക്കാർ രൂപം നൽകിയ സമിതി പ്രധാനമായും പരിശോധിക്കുക.

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയിൽ ഡോ. ആര്‍കെ ജയിന്‍, പ്രൊഫ. സുഷ്മ യാദവ് എന്നിവരുമുണ്ട്.മുസ്ലിം, ക്രിസ്ത്യന്‍ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിത് വിഭാഗത്തിൽപ്പെട്ടവർ പട്ടിക ജാതി പദവി ആവശ്യപ്പെടുന്നുണ്ട്. അതു കൊണ്ട് തന്നെ പുതിയ വിഭാഗങ്ങള്‍ക്കും പട്ടിക ജാതി പദവി നല്‍കുകയാണെങ്കില്‍ അത് സൃഷ്ട്ടിക്കുന്ന സാമൂഹിക സാഹചര്യമുൾപ്പെടെ സമിതി പരിശോധിക്കും.

മതംമാറിയ ശേഷം ആചാരം, പാരമ്പര്യം, സാമൂഹ്യ വിവേചനം, ദാരിദ്ര്യാവസ്ഥ എന്നിവയില്‍ ഉണ്ടായ മാറ്റവും സമിതി പരിശോധനയ്ക്ക് വിധേയമാക്കും. പുതിയ വിഭാഗങ്ങൾക്ക് പട്ടിക ജാതി പദവി നൽകുന്നതിൻ്റെ പരിണിതഫലങ്ങൾ അടക്കം
മറ്റു വിഷയങ്ങളും സമിതിക്കു പരിശോധിക്കാമെന്ന് സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here