വിവാഹാഭ്യർത്ഥന നിരസിച്ചു ; പെൺകുട്ടിയെ തീകൊളുത്തിക്കൊന്ന് യുവാവ് | Jharkhand

ജാർഖണ്ഡിലെ ദുംകയിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവാവ് തീകൊളുത്തിയ പെൺകുട്ടി മരിച്ചു .ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ആദ്യം പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റുകയായിരുന്നു .

എന്നാൽ റാഞ്ചി റിംസിൽ എത്തിക്കുമ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ രാജേഷ് റാവുത്ത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതി വിവാഹിതനാണെന്നും പ്രതിയെ പെൺകുട്ടിക്ക് നേരത്തേ പരിചയമുണ്ടായിരുന്നു എന്നും പോലീസ് പറഞ്ഞു.

തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ കത്തിച്ച് കൊല്ലുമെന്ന് പ്രതി പെൺകുട്ടിയെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ന് അതിരാവിലെ പെൺകുട്ടി ഉറങ്ങിക്കിടക്കുമ്പോൾ വീട്ടിലെത്തിയ പ്രതി പെൺകുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here