സൗദിയിൽ വാഹനാപകടം ;2 മലപ്പുറം സ്വ​ദേശികൾ മരിച്ചു | Saudi

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു. ബുറൈദക്കടുത്ത് അൽറാസ് നബ്ഹാനിയയിലാണ് അപകടം.

മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാൽ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈൻ (23) എന്നിവരാണ് മരിച്ചത്.  പുലർച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്.

റിയാദിന് സമീപം ഹുറൈംലയിൽ ജോലി ചെയ്യുന്ന ഇവർ കുടുംബ സമേതം വ്യാഴാഴ്ച രാത്രി മദീനയിലേക്ക് സിയാറത്തിന് പുറപ്പെട്ടതായിരുന്നു.ഇഖ്ബാലിന്റെ കുടുംബമടക്കം മൂന്ന് കുടുംബങ്ങളും ഹുസൈനും ഡ്രൈവറുമുൾപ്പടെ 12 പേർ വാനിൽ ഉണ്ടായിരുന്നതായാണ് വിവരം.

വെള്ളേകത്ത് അബ്ദുൽ മജീദ് എന്നയാൾക്ക് തലയ്ക്ക് സാരമായ പരിക്കേറ്റു. ഇയാളെ വിദഗ്ധ ചികിത്സക്കായി നാട്ടിൽ കൊണ്ടുപോകുവാനുള്ള ശ്രമത്തിലാണ്. കുടങ്ങയം സ്വദേശി ഫാത്തിമ സുഹ്‌റ (36), വെള്ളേകത്ത് ആയിശ നൗറിൻ (6), വെള്ളേകത്ത് ഹിബ നസ്‌റിൻ (8), വെള്ളേകത്ത് മുഹമ്മദ് ഹിഷാം (12), തറമ്മൽ ഹബീബ (34) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

ഇഖ്ബാലിന്റെ ഭാര്യാ സഹോദരനാണ് മരിച്ച ഹുസൈൻ. ഹുറൈംലയിൽ വർക്ക്‌ഷോപ്പ് നടത്തുകയായിരുന്നു ഇഖ്ബാൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like