ആദ്യ ഗോള്‍ നേടി ബ്ലാസ്‌റ്റേഴ്‌സ് | ISL

ഐഎസ്എല്ലില്‍ ആദ്യ ഗോള്‍ നേടി ബ്ലാസ്‌റ്റേഴ്‌സ്‌. ലൂണയാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടിയത് . 71-ാം മിനിറ്റിലാണ് അഡ്രിയാന്‍ ലൂണയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ നേടിയത്.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കാണികള്‍ തിരിച്ചെത്തുന്നത്.കോവിഡ് കാരണം കഴിഞ്ഞ രണ്ട് സീസണിലും കളി ഗോവയിലായിരുന്നു.അപ്രതീക്ഷിത കുതിപ്പായിരുന്നു കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് നടത്തിയത്.

ഇവാന്‍ വുകോമനോവിച്ച് എന്ന സെര്‍ബിയക്കാരന്‍ പരിശീലകനുകീഴില്‍ ഫൈനല്‍വരെ മുന്നേറി. കിരീടപ്പോരില്‍ ഹൈദരാബാദ് എഫ്‌സിയോട് തോറ്റെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ കളിയഴകിന് ഏറെ കൈയടി കിട്ടി.ബ്ലാസ്റ്റേഴ്‌സ് ഏറ്റവും കൂടുതല്‍ ജയങ്ങളും പോയിന്റുകളും സ്വന്തമാക്കിയ സീസണ്‍. അഡ്രിയാന്‍ ലൂണയും അല്‍വാരോ വാസ്‌കസും സഹല്‍ അബ്ദുള്‍ സമദും ഫോമിലായിരുന്നു. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവുപുലര്‍ത്തി.

അതിനൊരു തുടര്‍ച്ചയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. ആദ്യപടിയായി പരിശീലകനെ നിലനിര്‍ത്തി. ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സില്‍ ഒരു പരിശീലകന്‍ തുടരുന്നത്. റണ്ണറപ്പായ ടീമിലെ 16 കളിക്കാരെയും നിലനിര്‍ത്തി. വിട്ടുപോയവരില്‍ വാസ്‌കസും ജോര്‍ജ് ഡയസുമുണ്ട്.

ആ വിടവ് നികത്താന്‍ ഒരുപിടി വിദേശതാരങ്ങളെ കൊണ്ടുവന്നു. മധ്യനിര നയിക്കാന്‍ ഇവാന്‍ കലിയുഷ്‌നിയെന്ന ഉക്രയ്ന്‍ താരത്തിനാണ് ചുമതല. ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങളുടെ ചുമതല കലിയുഷ്നിക്കാണ്. സഹലും ലൂണയും ജീക്‌സണ്‍ സിങ്ങും ഒപ്പം ചേരും. മധ്യനിരയാണ് ബ്ലാസ്റ്റേഴ്‌സിന്റെ കരുത്താകുക.

ഗോളടിക്കാരായി അപോസ്തലോസ് ജിയാനു, ദിമിത്രിയാസ് ഡയമാന്റകോസ്, ബിദ്യാസാഗര്‍ സിങ് എന്നിവരുമുണ്ട്. പ്രതിരോധത്തില്‍ മാര്‍കോ ലെസ്‌കോവിച്ചാണ് താരം. ഹര്‍മന്‍ജോത് ഖബ്രയും ഹോര്‍മിപാമും ക്യാപ്റ്റന്‍ ജെസെല്‍ കര്‍ണെയ്‌റോയും കൂട്ടിനുണ്ട്. ഗോള്‍ കീപ്പറായി പ്രഭ്‌സുഖന്‍ ഗില്ലും.

സഹലും രാഹുലും വി ബിജോയിയും ഉള്‍പ്പെടെ ഏഴ് മലയാളിതാരങ്ങളുണ്ട് ബ്ലാസ്റ്റേഴ്‌സ് നിരയില്‍. കഴിഞ്ഞ സീസണില്‍ അവസാനസ്ഥാനത്തായിരുന്നു ഈസ്റ്റ് ബംഗാള്‍. ഇക്കുറി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനുകീഴിലാണ് കൊല്‍ക്കത്തക്കാര്‍ ഇറങ്ങുക. ബ്രസീലുകാരന്‍ ക്ലെയ്റ്റണ്‍ സില്‍വയാണ് പ്രധാന താരം. പ്രതിരോധത്തില്‍ ഇവാന്‍ ഗൊണ്‍സാലസ്. മധ്യനിരയില്‍ ബ്രസീലുകാരന്‍ അലെക്‌സ് ലിമ.

മിടുക്കരായ ഇന്ത്യന്‍ താരങ്ങളാണ് ഈസ്റ്റ് ബംഗാളിന്റെ കരുത്ത്. ജെറി ലാല്‍റന്‍സുവാല, സൗവിക് ചക്രവര്‍ത്തി, സാര്‍തക് ഗൊലുയ്, അനികേത് ജാദവ് എന്നിവര്‍ മിന്നും. മലയാളിതാരങ്ങളായ വി പി സുഹൈര്‍, മുബഷീര്‍ റഹ്മാന്‍ എന്നിവരുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News