കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചു, കമ്പി വായിൽ കുത്തിയിറക്കി; ആദിവാസി യുവാവിനെ കൊലപ്പെടുത്തി

മറയൂർ പെരിയ കുടിയിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. രമേശ് (27) ആണ് കൊല്ലപെട്ടത്. ബന്ധുകൂടിയ സുരേഷാണ് കൊലനടത്തിയത്. കമ്പിവടി കൊണ്ട് തലക്ക് അടിച്ചും കമ്പി വായിൽ കുത്തിയിറക്കിയുമാണ് കൊല നടത്തിയത്. സംഭവത്തില്‍ പ്രതി ഒളിവിലാണ്.

കൊലപാതകം നടത്തിയശേഷം ഒളിവില്‍ പോയ സുരേഷിനു വേണ്ടി മറയൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എന്തു കാര്യത്തിനാണ് തര്‍ക്കമുണ്ടായത് എന്നു സംബന്ധിച്ചും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനൊടുവിലാണ് കൊലപാതകമുണ്ടായത്. തര്‍ക്കം രൂക്ഷമായതോടെ, സുരേഷ് കയ്യില്‍ കരുതിയിരുന്ന കമ്പി വടി കൊണ്ട് രമേശിന്റെ തലയ്ക്ക് അടിച്ചു. അടിയേറ്റു വീണ രമേശിന്റെ വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News