കേരള കേന്ദ്ര സർവ്വകലാശാലയിലെ വിസി നിയമനത്തിൽ ക്രമക്കേട്; ഹൈക്കോടതിയിൽ ഹർജി

കേരള കേന്ദ്ര സർവ്വകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് ഹൈക്കോടതിയിൽ ഹർജി. ഉത്തരാഖണ്ഡ് സ്വദേശിയാണ് ഹർജി നൽകിയത്. ഈ മാസം 12ന് വാദം കേൾക്കും .

കാസർകോഡ് കേരള കേന്ദ്ര സർവ്വകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിൽ ക്രമക്കേടുള്ളതായി ആരോപിച്ച് ഉത്തരാഖണ്ഡ്‌ സർവകലാശാലയിലെ അസിസ്‌റ്റന്റ്‌ പ്രൊഫസറായിരുന്ന വിവരാവകാശ പ്രവർത്തകൻ ഡോ. നവീൻ പ്രകാശ്‌ നൊട്ടിയാലാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹർജിയിൽ ഈ മാസം 12 ന് വാദം കേൾക്കും. വൈസ് ചാൻസലർ നിയമനത്തിൽ കേന്ദ്ര സർക്കാർ നിയോഗിച്ച സെർച്ച് ആൻഡ് സെലക്ഷൻ കമ്മറ്റി നിയോഗിച്ച പേരുകൾ അട്ടിമറിച്ചാണ് നിലവിലുള്ള വിസിയെ നിയമിച്ചതെന്ന് ഹർജിയിൽ പറയുന്നു.

2019 ലാണ് ബിലാസ്‌പൂർ ഗുരു ഗാസിദാസ്‌ കേന്ദ്ര സർവകലാശാല ചാൻസലറായ ഡോ. അശോക് ഖജാനൻ മോഡക് തലവനായി 5 പേരടങ്ങുന്ന സെർച്ച് കം സെലക്ഷൻ കമ്മറ്റി രൂപീകരിച്ചത്.
223 പേർ അപേക്ഷിച്ചതിൽ നിന്ന് 16 പേരുടെ പാനൽ തയ്യാറാക്കി ഇവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അഞ്ച് പേരുടെ അന്തിമ പാനൽ തയ്യാറാക്കി.

ഈ അഞ്ച് പേരുടെ പാനൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറിയെങ്കിലും ഇത് അട്ടിമറിക്കുകയായിരുന്നു. രാഷ്ട്രപതിക്ക് പട്ടിക സമർപ്പിക്കുന്നതിന് പകരം പാനലിലുള്ളവർക്ക് സംഘാടന ശേഷിയോ നേതൃപാടവമോ ഇല്ലെന്നാരോപിച്ചാണ് പട്ടിക തള്ളിയത്.

പിന്നീട് പുതിയ പട്ടിക തയ്യാറാക്കി പ്രാഥമിക പരിശോധനയിൽ തന്നെ അപേക്ഷ തള്ളിപ്പോയ നിലവിലെ വൈസ് ചാൻസലർ എച്ച് വെങ്കിടേശ്വരലുവിനെ വിസിയായി നിയമിക്കുകയായിരുന്നു.

ആന്ധ്രയിലെ ഉന്നത സംഘപരിവാർ നേതാവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം നടത്തിയ ഇടപെടലാണ് വെങ്കടേശ്വർലുവിനെ നിയമിച്ചതെന്നാണ് ആരോപണം. വെങ്കടേശ്വരലുവിന്റെ അപേക്ഷ കൃത്യമായി സ്ക്രീനിംഗ് നടത്താതെയാണ് നിയമനം നടത്തിയതെന്നും ആക്ഷേപമുയർന്നിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News