
മലപ്പുറത്ത് വീണ്ടും കഞ്ചാവ് വേട്ട . 14 കിലോ കഞ്ചാവുമായി ഇടനിലക്കാരൻ നിലമ്പൂർ പൊലീസിന്റെ പിടിയിലായി. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ സ്വാലിഹാണ് അറസ്റ്റിലായത്. കഞ്ചാവ് കേസുകളിൽ ജയിലിലായിരുന്ന പ്രതി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പിന്നീടും കടത്ത് തുടർന്നു.
ഇതിനിടെയിലാണ് സ്വാലിഹ് പൊലീസിന്റെ പിടിയിലായത് . ആന്ധ്രയിൽ നിന്നും നേരിട്ട് വൻതോതിൽ കഞ്ചാവ് വാങ്ങി നിലമ്പൂരിലേക്കെത്തിക്കുന്ന ഇടനിലക്കാരനാണ് എടക്കര സ്വദേശി സ്വാലിഹ് . മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നിലമ്പൂർ ഡി.വൈ.എസ്.പി. ഷാജു കെ എബ്രഹാമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത് .
നിലമ്പൂർ കോടതിപ്പടി ബസ്സ് സ്റോപ്പിന് സമീപം രണ്ട് ബാഗുകളിലായി സൂക്ഷിച്ച പതിനാല് കിലോ കഞ്ചാവ് പ്രതിയിൽ നിന്ന് കണ്ടെടുത്തു . കഴിഞ്ഞ 4ന് ആന്ധ്രയിലേക്ക് പോയ പ്രതി അവിടെ നിന്നും വൻ തോതിൽ കഞ്ചാവ് ശേഖരിച്ചാണ് നിലമ്പൂരിലേക്ക് എത്തിച്ചത്.
കഴിഞ്ഞ മാസം മൂന്ന് തവണ ഇത്തരത്തിൽ ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ച് വിൽപന നടത്തിയതായി പ്രതി മൊഴി നൽകി. ആഡംബര ജീവിതം നയിക്കാനാണ് ഇയാൾ ഇത്തരത്തിൽ പണം കണ്ടെത്തുന്നതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ കഞ്ചാവിന് അഞ്ച് ലക്ഷത്തോളം രൂപ വിലവരും . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here