നാസിക്കിൽ ബസിന് തീപിടിച്ച് പത്ത് പേര്‍ക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ നാസിക്കിൽ ബസിന് തീപിടിച്ച് പത്ത് പേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയാണ് സംഭവം. മരിച്ചവരെ ഇനിയും തിരച്ചറിഞ്ഞിട്ടില്ല. നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തീപടര്‍ന്നത് യാത്രക്കാരും ബസ് ജീവനക്കാരും വൈകിയാണ് അറിഞ്ഞത്. ഇതും അപകടത്തിന്‍റെ വ്യാപ്തി കൂട്ടി. ബസ് പൂര്‍ണമായും കത്തിയതിന് ശേഷമാണ് അപകടവിവരം പുറത്തറിഞ്ഞത്.

അഗ്‌നിശമന സേനാംഗങ്ങളെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പൊലീസ് നൽകുന്ന വിവരം.

പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മരിച്ചവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു അപകടം നടന്നത്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം വൈകുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News