തോരാത്ത മഴയിൽ കുതിർന്ന് മുംബൈ; മഹാനഗരം മഞ്ഞ ജാഗ്രതയിൽ

മഴക്കാലം കഴിഞ്ഞുവെന്ന് കരുതിയ മുംബൈ വാസികളെയാണ് അവിചാരിതമായ കാലാവസ്ഥ വ്യതിയാനം വെട്ടിലാക്കിയത്. നിനച്ചിരിക്കാതെ പെയ്തിറങ്ങിയ മഴയിൽ ഏറെ ദുരിതത്തിലായത് കുട പോലും കരുതാതെ ജോലിക്കിറങ്ങിയ ലക്ഷക്കണക്കിന് ആളുകളാണ്

ഇന്നലെ പുലർച്ചെ മുതൽ പെയ്തിറങ്ങിയ മഴ മുംബൈയെയും സമീപ പ്രദേശങ്ങളിലെയും ജീവിതം ദുസ്സഹമാക്കിയിരിക്കയാണ്. നിനച്ചിരിക്കാതെ പെയ്തിറങ്ങിയ മഴയിൽ ഏറെ ദുരിതത്തിലായത് കുട പോലും കരുതാതെ ജോലിക്കിറങ്ങിയ ലക്ഷക്കണക്കിന് ആളുകളാണ്. അടുത്ത ദിവസങ്ങളിലും മഹാരാഷ്ട്രയിലുടനീളം മഴ തുടരുവാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

വെള്ളിയാഴ്ച മുതൽ ഞായർ വരെ (ഒക്‌ടോബർ 7-9) മധ്യ മഹാരാഷ്ട്രയിലും മറാത്ത്‌വാഡയിലും ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ട്. മുംബൈയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ അടുത്ത അഞ്ച് ദിവസത്തേക്ക് മുംബൈ, പൂനെ, താനെ, റായ്ഗഡ്, രത്‌നഗിരി, സത്താറ, കോലാപൂർ, നാസിക് എന്നിവയുൾപ്പെടെ സംസ്ഥാനത്തെ മിക്കവാറും എല്ലാ ജില്ലകളിലും ഐഎംഡി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.  മഞ്ഞ ജാഗ്രതയിൽ മഹാനഗരം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News