നോർവേയിലെ മലയാളികളുമായി സംവദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

നോർവേയിലെ മലയാളികളുമായി സംവദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള രണ്ടാം ക്ലാസുകാരിയുടെ ചോദ്യത്തിന്, കേരളം മാറുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. മുഖ്യമന്ത്രിയുടെ മറുപടിയെ മറുനാടൻ മലയാളികൾ കയ്യടിയോടെ സ്വീകരിച്ചു.

ചരിത്രത്തിലാദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി നോർവേയിലെത്തി അവിടെയുള്ള മലയാളികളുമായി സംവദിക്കുന്നത്. നോർവേയിലെ മലയാളി അസോസിയേഷനായ ‘നന്മ’ യുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ ചോദ്യം രണ്ടാം ക്ലാസുകാരി സാറയുടേത്. നാട്ടിലെത്തി മിഠായി കഴിച്ചപ്പോൾ അതിൻ്റെ കടലാസ് ഇടാൻ വേസ്റ്റ് ബിൻ എങ്ങും കണ്ടില്ലെന്നും, ഇനി വരുമ്പോൾ മാറ്റമുണ്ടാകുമോ എന്നുമായിരുന്നു സാറയുടെ ചോദ്യം.

രണ്ട് അക്കാദമീഷ്യൻമാർ പണ്ട് സിംഗപ്പൂരിൽ പോയപ്പോഴുണ്ടായ അനുഭവം ഓർമ്മിച്ചാണ് മുഖ്യമന്ത്രിയുടെ മറുപടി.  മാലിന്യ സംസ്കരണം പ്രധാന പ്രശ്നമായി സർക്കാർ കാണുന്നുവെന്നും അത് പരിഹരിക്കുന്നതിനായി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തിയ ഇടപെടൽ കാരണം  പൊതുവിദ്യാഭ്യാസത്തിലേക്ക് ലക്ഷക്കണക്കിന് കുട്ടികൾ മടങ്ങിയതും മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തിലെ വിദ്യാഭ്യാസ മികവാണ് തങ്ങൾക്കെല്ലാം നോർവേയിൽ ഉന്നതമായ ജോലി ലഭിക്കാൻ സഹായമായതെന്ന് മലയാളികൾ പറഞ്ഞു. മൂന്നു മണിക്കൂറിലധികം ആശയവിനിമയം നടത്തിയ ശേഷമാണ്  മുഖ്യമന്ത്രിയും സംഘവും മടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News