തിരുവനന്തപുരത്ത് ആംബുലൻസ് ബൈക്കിൽ ഇടിച്ചു അച്ഛനും മകൾക്കും ഗുരുതര പരിക്ക്

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകൾക്കും ഗുരുതര പരിക്ക്. പിരപ്പൻ കോട് പ്ലാവിള വീട്ടിൽ ഷിബു (35 ) മകൾ അലംകൃത (4) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

ഇരുവരെയും ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആംബുലൻസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ ഏഴ് മണിയോടെയാണ് അപകടം. കട്ടപ്പനയിലേക്ക് രോഗിയുമായി പോയി തിരികെ വന്ന ആംബുലൻസ് ആണ് അപകടം ഉണ്ടാക്കിയത്. രാവിലെ 6.20ന് വെഞ്ഞാറമൂട് മുസ്‍ലിം പള്ളിക്ക് സമീപമാണ് അപകടം നടന്നത്.

വടക്കഞ്ചേരി വാഹനാപകടത്തിൽ പിഴവുണ്ടായിട്ടില്ലെന്ന് കെഎസ്ആര്‍ടിസി

വടക്കഞ്ചേരി വാഹനാപകടത്തിൽ പിഴവുണ്ടായിട്ടില്ലെന്ന് കെഎസ്ആര്‍ടിസി . അപകടം നടന്ന സ്ഥലത്ത് നിർത്താൻ ശ്രമിച്ചിട്ടില്ലെന്നും
ടൂറിസ്റ്റ് ബസ് ഇടിച്ചാണ് കെഎസ്ആര്‍ടിസി യുടെ നിയന്ത്രണം തെറ്റിയതെന്നും വിശദീകരണം. അതേസമയം, എൻഫോഴ്സ്മെന്റ് ആർടിഒ ഇന്ന് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ട്രാൻസ്പോർട്ട് കമ്മീഷണർക്കാണ് റിപ്പോർട്ട് കൈമാറുക. ടൂറിസ്റ്റ് ബസിന്റെ ശരാശരി വേഗത 84 കീമി ആർടിഒ എൻഫോസ്മെന്റ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം പാലക്കാട് വടക്കഞ്ചേരി വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസ്സുമ അറസ്റ്റിലായിരുന്നു. അമിത വേഗതാ മുന്നറിയിപ്പ് ലഭിച്ചിട്ടും അവഗണിച്ചതിനാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.

അറസ്റ്റിലായ ജോമോനെതിരേ നരഹത്യയ്ക്ക് കേസെടുത്തിരുന്നു. ജോമോനെ അപകട സ്ഥലത്തെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പും പൂർത്തിയാക്കി. ബസ്സുടമ അരുണിനെയും പോലീസ് അറസ്റ്റ് ചെയ്തു. 13 തവണ അമിത വേഗതാ മുന്നറിയിപ്പ് ലഭിച്ചിട്ടും അരുൺ അവഗണിച്ചു. പ്രേരണാക്കുറ്റമാണ് ഇയാൾക്കെതിരേ ചുമത്തിയത്. കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു

എൻഫോഴ്സ്മെന്റ് ആർടിഒ സംഘം അപകട സ്ഥലത്ത് പരിശോധന നടത്തി.അമിത വേഗതയിൽ ബസ്സുകൾ കടന്നുപോവുന്നതിന്റെ ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ പതിഞ്ഞിരുന്നു. അപകടത്തിന് അഞ്ചു സെക്കന്റ് മുമ്പ് മണിയ്ക്കൂറിൽ 97.72 കിലോമീറ്റർ വേഗതയിലാണ് ബസുകൾ കടന്നുപോയത്.അപകടത്തെ തുടർന്ന് പാലക്കാട് ജില്ലയിലും വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News