ഐ എസ് എല്ലില്‍ കേരളാ ബ്ലാസ്റ്റേ‍ഴ്സിന് വിജയത്തുടക്കം

ഐ എസ് എല്ലില്‍ കേരളാ ബ്ലാസ്റ്റേ‍ഴ്സിന് വിജയത്തുടക്കം. കേരളാ ബ്ലാസ്റ്റേ‍ഴ്സ് 3-1 ന് ഈസ്റ്റ്ബംഗാളിനെ തകര്‍ത്തു. ഇവാന്‍ കലിയൂഷ്നിയുടെ ഇരട്ടഗോളാണ് ബ്ലാസ്റ്റേ‍ഴ്സിന് മിന്നുംജയം ഒരുക്കിയത്.

അല്‍വാരോ വാസ്കേസും പെരേര ഡിയാസും ഇല്ലാത്ത ബ്ലാസ്റ്റേ‍ഴ്സ് ടീമിന് കൊച്ചിയില്‍ മിന്നുംവിജയം ഒരുക്കിയത് ഇവാന്‍ കലിയൂഷ്നിയെന്ന ഉക്രെയ്ന്‍ താരമായിരുന്നു. ഐഎസ്എല്ലിലെ കന്നിമത്സരത്തില്‍ തന്നെ കലിയൂഷ്നിയുടെ ബൂട്ടില്‍ നിന്നും പിറന്നത്  എണ്ണം പറഞ്ഞ രണ്ടുഗോളുകളാണ്.

ഗോളൊ‍ഴിഞ്ഞ ആദ്യപകുതിക്ക് ശേഷം 72ആം മിനുട്ടില്‍ അഡ്രിയാന്‍ ലൂണ അക്കൗണ്ട് തുറന്നതിന് പിന്നാലെയായിരുന്നു ആരാധകരെ ആവേശത്തിമിര്‍പ്പിലാക്കിയ കലിയൂഷ്നിയുടെ കണ്ണഞ്ചിപ്പിക്കും ഗോളുകള്‍.

82ആം മിനുട്ടിലും 87ആം മിനുട്ടിലും കലിയൂഷ്നി നേടിയ സൂപ്പര്‍ ഗോളുകളിലൂടെ ബ്ലാസ്റ്റേ‍ഴ്സ് 3-0 ന് മുന്നില്‍. 87ആം മിനുട്ടില്‍ അലക്സ് നേടിയ ഗോള്‍ ഈസ്റ്റ്ബംഗാളിന്‍റെ പരാജയഭാരം കുറച്ചു.

മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ സ്റ്റീഫന്‍ കോണ്‍സ്റ്റാന്‍റിന്‍റെ ടീമിനെ മലര്‍ത്തിയടിച്ച് ആശാന്‍ ഇവാന്‍ വുകുമനോവിച്ചിന്‍റെ ടീമിന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ അഭിമാനജയവും വിലപ്പെട്ട മൂന്നുപോയിന്‍റും.ഈ മാസം 16ന് കൊച്ചിയില്‍ എടികെ മോഹന്‍ബഗാനെതിരെയാണ് ബ്ലാസ്റ്റേ‍ഴ്സിന്‍റെ അടുത്തമത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News