
(Agniveer)അഗ്‌നിവീര്‍ പദ്ധതിക്കെതിരായി നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്ക് സേനയില്‍ അവസരം നല്‍കില്ലെന്ന് കരസേന. പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടില്ല എന്ന സത്യവാങ്മൂലം നല്‍കിയാലേ റിക്രൂട്ട്‌മെന്റ് റാലിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനാകൂ. സംസ്ഥാനത്തെ ആദ്യ അഗ്‌നിവീര്‍ റിക്രൂട്‌മെന്റ് റാലി കോഴിക്കോട് പുരോഗമിക്കുകയാണ്.
അഗ്‌നിവീര്‍ പദ്ധതിയുടെ വടക്കന്‍ ജില്ലകളിലെ റിക്രൂട്ട്‌മെന്റാണ് കോഴിക്കോട് നടക്കുന്നത് . ഒക്ടോബര്‍ പത്ത് വരെ നീളുന്ന റിക്രൂട്‌മെന്റ് റാലിയില്‍ 23000 ത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 13000 പേര്‍ ഇതുവരെ റാലിയില്‍ പങ്കെടുത്തു.
അഗ്‌നിവീര്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്ക് സേനയില്‍ അവസരം നല്‍കില്ലെന്ന് ബാംഗ്ലൂര്‍ മേഖല എഡിജി റിക്രൂട്ടിങ് മേജര്‍ ജനറല്‍ പി രമേഷ് പറഞ്ഞു. പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടില്ല എന്ന സത്യവാങ്മൂലം നല്‍കിയാലേ റിക്രൂട്ട്‌മെന്റ് റാലിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനാകൂ.
തെക്കന്‍ ജില്ലകളിലെ റാലി നവംബര്‍ 15 ന് കൊല്ലത്ത് നടക്കും. 11000 ത്തോളം വനിതകളും അഗ്‌നിവീര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . നവംബര്‍ ആദ്യവാരം ഇവര്‍ക്കായുള്ള റിക്രൂട്ട് മെന്റ് റാലി ബാംഗ്ലൂരില്‍ നടക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here