Kerala Blasters:ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യജയം ആഘോഷമാക്കി മാറ്റി ആരാധകര്‍…

സ്വന്തം ടീമായ ബ്ലാസ്റ്റേഴ്‌സിന്റെ(Kerala Blasters) ആദ്യജയം ആഘോഷമാക്കി മാറ്റി ആരാധകരും. കൊച്ചി സ്റ്റേഡിയത്തില്‍ മഞ്ഞക്കടലായി ഇരമ്പിയെത്തിയ ആരാധക കൂട്ടം വലിയ പിന്തുണയാണ് കൊമ്പന്മാര്‍ക്ക് നല്‍കിയത്. തകര്‍പ്പന്‍ ജയത്തോടെ സ്റ്റേഡിയമാകെ ഉത്സവലഹരിയിലായി. പ്രതീക്ഷകള്‍ വാനോളമായിരുന്നു. അതിനായി അവര്‍ ആദ്യാവസാനം വരെ കൊമ്പന്മാരെ ചങ്കിലേറ്റി.

മഞ്ഞക്കടലായി സ്റ്റേഡിയത്തില്‍ ഇരമ്പിയ ആരാധ കൂട്ടത്തെ സാക്ഷിയാക്കി ബ്ലാസ്റ്റേഴ്‌സ് തകര്‍ത്താടിയപ്പോള്‍ ആവേശം അണപൊട്ടിയൊഴുകി. പിന്നെ ചെണ്ടമേളവും ആരവും നൃത്തവുമായി ഉത്സലഹരി.മന്ത്രി മുഹമ്മദ് റിയാസ് അടക്കം പ്രമുഖര്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യമത്സരം കാണാന്‍ എത്തിയിരുന്നു.

കോച്ച് ഇവാന്‍ വുക്കോമാനോവിച്ചിന്റെ തന്ത്രത്തെ സ്തുതിക്കുകയായിരുന്നു ആരാധകര്‍. ഇത്തവണ കപ്പടിച്ച് കലിപ്പ് തീര്‍ക്കുമെന്ന പ്രതീക്ഷയും ആദ്യജയത്തോടെ ഇവര്‍ പങ്കുവച്ചു. രാവിലെ മുതല്‍ തന്നെ കൊച്ചി സ്റ്റേഡിയം കാണികളാല്‍ നിറഞ്ഞിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്എല്‍ പൂരത്തിന് വേദിയായപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കൊച്ചി സ്റ്റേഡിയം മഞ്ഞക്കടലായി മാറുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News