വടക്കഞ്ചേരി അപകടം; കുടുംബങ്ങള്‍ക്ക് പ്രാഥമികമായിട്ടുള്ള എല്ലാ സഹായങ്ങളും ചെയ്തു:മന്ത്രി കെ രാധാകൃഷ്ണന്‍| K Radhakrishnan

വടക്കഞ്ചേരി അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രാഥമികമായിട്ടുള്ള എല്ലാ സഹായങ്ങളും ചെയ്തുവെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍( K Radhakrishnan).

അപകടത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുന്നത് പതിമൂന്നാം തീയതി ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ നിന്നുള്ള ധനസഹായത്തിന് പ്രത്യേക സെസ് ഉണ്ട്. റിസര്‍വേഷന്‍ ചെയ്തു യാത്ര ചെയ്തവര്‍ക്ക് പത്തുലക്ഷം രൂപ സഹായം ലഭിക്കും. റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്തവര്‍ക്ക് അഞ്ച് ലക്ഷവും ലഭിക്കും. ഇത് കൂടാതെ സര്‍ക്കാര്‍ സഹായവും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here