Kottayam:ബസ്സിന്റെ അമിത വേഗത;കോട്ടയത്ത് സ്‌കൂള്‍ വിദ്യാര്‍ഥി സ്വകാര്യ ബസില്‍ നിന്നും തെറിച്ചു വീണു

(Kottayam)കോട്ടയത്ത് സ്‌കൂള്‍ വിദ്യാര്‍ഥി സ്വകാര്യ ബസില്‍ നിന്നും തെറിച്ചു വീണു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. കോട്ടയം പാക്കില്‍ പവര്‍ഹൗസ് ഇംങ്ഷനിലായിരുന്നു അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

എട്ടാം ക്ലാസുകാരന്‍ അഭിരാമിനാണ് അപകടമുണ്ടായത്. കുട്ടിക്ക മുഖത്ത് പരുക്കേറ്റിട്ടുണ്ട്. കുട്ടിയുടെ രണ്ട് പല്ലുകള്‍ ഇളകുകയും,വലത് കൈമുട്ടിന് പരുക്കേല്‍ക്കുകയും ചെയ്തു. കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ബസിന്റെ അമിത വേഗതയാണ് അപകടത്തിനു കാരണം. കോട്ടയം – കൈനടി റൂട്ടിലോടുന്ന ചിപ്പി ബസ്സില്‍ നിന്നാണ് അപകടമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് നടപടി തുടങ്ങിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

തിങ്കളാഴ്ച്ച ഹാജരാകാന്‍ ഡ്രൈവറോട് ആര്‍ടിഒ നിര്‍ദേശിച്ചു. ഓട്ടോമാറ്റിക്ക് ഡോര്‍ സംവിധാനത്തിലെ പ്രശ്‌നവും അമിത വേഗതയും അപകടത്തിനു കാരണമെന്നാണ് നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News