Idukki:ഇടുക്കിയില്‍ വീണ്ടും പുലിയിറങ്ങി

(Idukki)ഇടുക്കിയില്‍ വീണ്ടും പുലിയിറങ്ങി. ചെങ്കുളം ഡാമിന് സമീപം ആനച്ചാല്‍ പാറ ക്വാറിക്കും മാങ്ങാപ്പാറക്കും ഇടയില്‍ ഇന്ന് പുലര്‍ച്ചയോടെ പോലീസ് പെട്രോളിങ് സംഘമാണ് പുലിയെ കണ്ടത്. വനംവകുപ്പ് സംഘം മേഖലയില്‍ പരിശോധന നടത്തുകയാണ്. പുലി കടന്നു പോയ മാങ്ങാപ്പാറ ജനവാസ മേഖലയാണെന്നത് ആശങ്കക്കിടയാക്കുന്നുണ്ട്.

നേരത്തെ മാങ്കുളത്ത് ജനവാസമേഖലയിലിറങ്ങി പ്രദേശവാസിയെ ആക്രമിച്ച പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു. ആക്രമണത്തിനിരയായ ഗോപാലനാണ് പ്രാണരക്ഷാര്‍ഥം പുലിയെ വെട്ടിക്കൊലപ്പെടുത്തിയത്. കുറച്ച് നാളുകളായി പുലിയാക്രമണഭീതിയില്‍ കഴിയുന്ന നാട് കൂടിയാണ് ഇവിടം.

മൂന്നാര്‍ കടലാട്, നേമക്കാട് ഭാഗത്തിറങ്ങി പത്ത് പശുക്കളെ കൊലപ്പെടുത്തിയ കടുവ കഴിഞ്ഞ ദിവസം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here