സിപിഐഎമ്മിന് പിഴ ചുമത്തിയ കണ്ണൂർ കോർപ്പറേഷന്റെ നടപടി  രാഷ്ട്രീയ പകപോക്കലെന്ന് എം വി ജയരാജൻ

സി പി ഐ എമ്മിന് പിഴ ചുമത്തിയ കണ്ണൂർ കോർപ്പറേഷന്റെ നടപടി  രാഷ്ട്രീയ പകപോക്കലെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ശോച്യാവസ്ഥയിലുണ്ടായിരുന്ന കണ്ണൂർ ജവഹർലാൽ നെഹ്രു  സ്റ്റേഡിയത്തെ പാർട്ടി കോൺഗ്രസ്സ് റാലി നടത്താനായി നന്നാക്കുകയാണ് സി പി ഐ എം ചെയ്തത്.

സ്റ്റേഡിയത്തിന് കേടുപാടുണ്ടാക്കിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും  സ്റ്റേഡിയത്തെ മാലിന്യം തള്ളുന്ന സ്ഥലമാക്കിയത് കോർപ്പറേഷനാണെന്നും എം വി ജയരാജൻ പറഞ്ഞു. നിക്ഷേപ തുകയും വാടകയും വാങ്ങിയാണ് പാർട്ടി കോൺഗ്രസ്സ് റാലി നടത്താൻ കോർപ്പറേഷൻ  സ്റ്റേഡിയം വിട്ടു നൽകിയത്.

വാടകയ്ക്ക് നൽകുമ്പോൾ ശോച്യാവസ്ഥ പരിഹരിച്ച് നൽകണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടിരുന്നെങ്കിലും കോർപ്പറേഷൻ അതിന് തയ്യാറായിരുന്നില്ല.തുടർന്ന് കോർപ്പറേഷൻ അനുമതിയോടെ സി പി ഐ എം പ്രവർത്തകർ തന്നെ കാട് വെട്ടിത്തെളിച്ചും വെള്ളപൂശി മോടിപിടിപിച്ചും സ്റ്റേഡിയം നവീകരിച്ചു.

എന്നാൽ ഇതെല്ലാം സ്റ്റേഡിയത്തിന് കേടപാടുകളാണ് ഉണ്ടാക്കിയതെന്ന വിചിത്ര വാദം ഉന്നയിച്ചാണ് കോർപ്പറേഷൻ പിഴ ചുമത്തിയത്.നിരവധി പരിപാടികൾക്കും മത്സരക്കൾക്കും സ്റ്റേഡിയം വേദിയായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സംഘാടകർക്ക് പിഴ ചുമത്തുന്നത്.

നിക്ഷേപമായി വാങ്ങിയ 25000 രൂപ തിരിച്ച് നൽകേണ്ടതില്ലെന്നാണ് പ്രതിപക്ഷ എതിർപ്പ് മറി കടന്ന് കോർപ്പറേഷൻ തീരുമാനമെടുത്ത്.ഇത് രാഷ്ടീയ പകപോക്കലാണെന്നും അനുമതിയോടെ  സ്റ്റേഡിയം നന്നാക്കിയതിന് പിഴ ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു

നിലവിൽ കോർപ്പറേഷന്റെ മാലിന്യവണ്ടികൾ പാർക്ക് ചെയ്യുന്ന സ്റ്റേഡിയം കാട് പിടിച്ചും ചെളിക്കുളമായും ശോച്യാവസ്ഥയിലാണ്.ഇതിനെതിരെ കായിക താരങ്ങളും കായിക പ്രേമികളും പ്രതിഷേധത്തിലാണ്.സി പി ഐ എമ്മിൽ നിന്നും ഈടാക്കിയ 25000 രൂപ ഉപയോഗിച്ചെങ്കിലും സ്റ്റേഡിയം മാലിന്യമുക്തമാക്കണമെന്നും എം വി ജയരാജൻ പറഞ്ഞു

ജവഹർ ലാൽ നെഹ്രു സ്റ്റേഡിയം നവീകരിക്കാൻ സംസ്ഥാന സർക്കാർ 11 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും രാഷ്ട്രീയ പ്രേരിതമായി കോർപ്പറേഷൻ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News