(Kottayam)കോട്ടയത്തെ ചില പാടങ്ങളില്‍ ഇപ്പോള്‍ പിങ്ക് വസന്തമാണ്. അത്തമൊരു കാഴ്ച്ചയാണ് പനച്ചിക്കാട് ക്ഷേത്രത്തിന് സമീപമുള്ള അമ്പാട്ട് കടവിലെത്തിയാല്‍ കാണാന്‍ കഴിയുക. കണ്ണെത്താത്ത ദൂരത്ത് ആമ്പലുകള്‍(Water Lily) വസന്തം വിരിയിച്ചതോടെ പാടത്തിന് നടുവില്‍ ഊഞ്ഞാലുകള്‍ നിര്‍മ്മിച്ചു. വള്ളത്തില്‍ സഞ്ചരിച്ച് പൂവുകള്‍ അടുത്ത് കാണുവാനുമാണ് തദ്ദേശീയര്‍ അവസരം ഒരുക്കുന്നത്.
പ്രാദേശിക ടൂറിസം ഫലപ്രദമായി പ്രയോജനപ്പെടുത്തുകയാണ് പനച്ചിക്കാട് അമ്പാട്ട് കടവ് ഗ്രാമം. ഇവിടെ എത്തുന്നവരെ പാടത്ത് പൂത്ത് നില്ക്കുന്ന ആമ്പലുകള്‍ക്കിടയിലൂടെ വള്ളത്തില്‍ എത്തിച്ചാണ് നാട്ടുകാര്‍ കാഴ്ച്ചയുടെ വസന്തം ഒരുക്കുന്നത്. പാടത്തിന് നടുവിലെ ഊഞ്ഞാലില്‍ ഇത്തിരിനേരമിരുന്ന് ആടി രസിക്കാനും ഇവിടെ അവസരമുണ്ട്.
പിങ്ക് വസന്തത്തിന്റെ മനോഹാരിത കണ്ടിട്ടും, കണ്ടിട്ടും കൊതി തീരാതെയാണ് പലരും മടങ്ങി പോവുന്നത്. കാഴ്ച്ച കാണാന്‍ ആളുകള്‍ കൂട്ടത്തോടെയാണ് ഇവിടെയെത്തുന്നത്. ഇത് തദ്ദേശീയരായ സാധാരണക്കാര്‍ക്ക് ഒരു വരുമാനവുമായി മാറിയിരിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here