46-ാമത് വയലാര്‍ അവാര്‍ഡ് എസ് ഹരീഷിന്റെ മീശയ്ക്ക്‌

ഈ വര്‍ഷത്തെ വയലാര്‍ സാഹിത്യ പുരസ്‌കാരം നോവലിസ്റ്റ് എസ് ഹരീഷിന്. മീശ എന്ന നോവലിനാണ് ബഹുമതി. സാറാ ജോസഫിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്.

ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.വയലാറിന്റെ ജന്മദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് വയലാര്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

ഹരീഷിന്റെ ആദ്യത്തെ നോവലാണ് മീശ. അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ ജാതിജീവിതത്തെ ദലിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരവേ, ഇടയ്ക്ക് വെച്ച് പ്രസിദ്ധീകരണം നിര്‍ത്തിയിരുന്നു. പ്രസിദ്ധീകരണം നിര്‍ത്തിയ നോവല്‍ 2018ല്‍ ഡി.സി ബുക്‌സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി പുരസ്‌കാരവും ഈ നോവലിന് ലഭിച്ചിരുന്നു.

മീശ,ഒരു വ്യക്തിയില്‍ നിന്നും പലതിലേക്കുള്ള പകര്‍ന്നാട്ടങ്ങള്‍ അനുഭവിപ്പിക്കും. രചനാ രീതിയിലും ഘടനയിലും എഴുത്തുകാരന്റെ വ്യത്യസ്തത പ്രതിഫലിച്ചിരുന്നു. പട്ടിണിയും വറുതിയും ഉണ്ടാക്കുന്ന കുരുക്കിനെ അവതരിപ്പിച്ച രചനാരീതി ഏറെ പ്രസക്തമായി. എല്ലാ അധികാര ഘടനയെയും എതിര്‍ക്കുന്ന ഒന്നാണ് മീശയും വാവച്ചനും…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News