വിഴിഞ്ഞം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടത്തും:  മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടത്തുമെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരസമിതിയുമായും  കമ്പനിയുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. സംസ്ഥാന താല്പര്യം സംരക്ഷിച്ചു മുന്നോട്ടു പോകും.

കാലതാമാസം വരും എന്ന കമ്പനി വാദം നിലവിലെ സാഹചര്യത്തില്‍ മുഖവിലക്ക് എടുക്കേണ്ടി വരും. സമരവുമായി ബന്ധപ്പെട്ട് പ്രശനം പരിഹരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചിരുന്നു.

സമര സമിതിയുടെ ആവശ്യങ്ങള്‍ ഭൂരിഭാഗവും അംഗീകരിച്ചു. സമര സമിതി സഹകരിക്കും എന്നാണ് പ്രതീക്ഷ. ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചര്‍ച്ച ചെയ്യുംമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News