Assam:അസമില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, കഴുത്തറുത്ത് കാട്ടില്‍ തള്ളി; യുവാവ് അറസ്റ്റില്‍

(Assam)അസമില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍(arrest). പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് ബാഗിലാക്കി ഇയാള്‍ കാട്ടില്‍ തള്ളുകയായിരുന്നു. യുവതി മറ്റൊരാളോടൊപ്പം ദുര്‍ഗാ പൂജയ്ക്ക് പോയതിന്റെ ദേഷ്യത്തിലാണ് കൊലപാതക ശ്രമമെന്ന് പൊലീസ് അറിയിച്ചു.

അസമിലെ ക്യാച്ചര്‍ ജില്ലയില്‍ ഒക്ടോബര്‍ 3 നാണ് സംഭവം നടന്നത്. പെണ്‍കുട്ടി തന്റെ കാമുകിയാണെന്ന് 26 കാരന്‍ പറയുന്നു. പെണ്‍കുട്ടി മറ്റൊരാള്‍ക്കൊപ്പം ദുര്‍ഗാ പൂജ ചടങ്ങില്‍ പങ്കെടുത്തതാണ് യുവാവിനെ ചൊടിപ്പിച്ചത്. ഇവിടെ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപ്പോയി ക്രൂരമായി പീഡിപ്പിച്ചു. പിന്നീട് കഴുത്തറുത്ത് ബാഗിലാക്കി കാട്ടില്‍ തള്ളി.

ഒക്ടോബര്‍ 3ന് മകളെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെടുകയും എന്നാല്‍ പെണ്‍കുട്ടി ആക്രമണത്തെ അതിജീവിച്ച് അടുത്ത ദിവസം രാത്രി വൈകി വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. ചോരയില്‍ കുളിച്ച പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ അവള്‍ സില്‍ചാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനുവേണ്ടി പോരാടുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News