ഭീമന്‍ പെരുമ്പാമ്പിന്‍റെ മരം കയറ്റം കണ്ടോ ? | Viral Video

പാമ്പ് എന്ന ജീവിയുടെ പേര് കേൾക്കുന്നതേ നമുക്കൊക്കെ ഭയമാണ്.ജീവനുള്ള പാമ്പിനെ കണ്ടാൽ എത്രയും പെട്ടെന്ന് ഓടി രക്ഷപ്പെടാനേ നാം ശ്രമിക്കൂ. പാമ്പിനെപ്പറ്റിയുള്ള വീഡിയോപോലും കാണുന്നത് ചിലർക്ക് ഭയമാണ്. എന്നാൽ, ഒരു ഭീമൻ പെരുമ്പാമ്പിൻറെ ഏറെ ആകർഷകമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിയ്ക്കുന്നത്.

ഇത്രയും ഭാരമുള്ള ഈ പെരുമ്പാമ്പ് ഇത്ര അനായാസമായി എങ്ങനെ ഇത്രയും ഉയരത്തിൽ കയറുന്നു എന്ന് വീഡിയോ കണ്ടാൽ നാം സ്വയം ചോദിച്ചു പോകും. ഏറെ ആകർഷകമായാണ് പെരുമ്പാമ്പിൻറെ മരം കയറ്റം. ഈ വീഡിയോ കണ്ടാൽ മരം കയറാൻ പ്രത്യേക പരിശീലനം നേടിയിട്ടുണ്ടോ? എന്ന് പോലും നാം സംശയിച്ചുപോകും. കാരണം അത്രയ്ക്ക് കൃത്യമായാണ് മരം കയറ്റം…!!

വീഡിയോയിൽ കാണുന്നത് ഒരു റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പാണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നാണ്. 1.5 മുതൽ 6.5 മീറ്റർ വരെ നീളവും 75 കിലോ വരെ ഇതിന് തൂക്കവുമുണ്ടാകും. ഇത് ഒരു പക്ഷെ ലോകത്തെ തന്നെ ഏറ്റവും നീളവും ഭാരവും കൂടിയ ഉരഗം കൂടിയാണ്.

ഇത്രയും ഭാരമുള്ള ഈ പാമ്പിന് മരങ്ങളിലോ പ്രതലങ്ങളിലോ കയറുന്നത് ഏറെ ബുദ്ധിമുട്ടാണ്.എന്നാൽ, ഈ വീഡിയോയിൽ കാണുന്ന പാമ്പ് വളരെ അനായാസമായാണ് മരം കയറുന്നത്. അതായത് മരം കയറാൻ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട് എന്നേ വീഡിയോ കണ്ടാൽ തോന്നൂ…!!

വീഡിയോയിൽ, കൂറ്റൻ പെരുമ്പാമ്പ് ഒരു ഉയരമുള്ള മരത്തിന് മുകളിൽ കയറുന്നതായി കാണാം. പാമ്പ് മരത്തെ മൂന്ന് തവണ ചുറ്റി വളയങ്ങൾ സൃഷ്ടിക്കുന്നു. പിന്നീട് ഒരു പ്രത്യേക ഉയരത്തിലേയ്ക്ക് ഇഴഞ്ഞു കയറുന്നു, വീണ്ടും പഴയപോലെ വളയങ്ങൾ സൃഷ്ടിക്കുന്നു, പിന്നെ വീണ്ടും മുകളിലേയ്ക്ക് ഇഴഞ്ഞു കയറുന്നു, ഇത് ആവർത്തിച്ചുകൊണ്ട് പാമ്പ് വളരെ വേഗം മരത്തിന് മുകളിൽ എത്തുകയാണ്….!!

ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിരിയ്ക്കുന്നത്. പലതരത്തിലുള്ള കമൻറുകളാണ് ഈ വീഡിയോയ്ക്ക് നെറ്റിസൺസ് നൽകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here