ഇടുക്കിയിലെ ആദിവാസി യുവാവിന്റെ കൊലപാതകം;  പ്രതി പിടിയില്‍

ഇടുക്കി മറയൂരില്‍ ആദിവാസി യുവാവിനെ ക്രൂരമായി കൊല്ലപ്പെടുത്തി. 27 കാരനായ രമേശിനെയാണ് കമ്പിവടിക്കടിച്ചും, വായില്‍ കമ്പി കുത്തിയിറക്കിയും കൊലപ്പെടുത്തിയത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അമ്മാവന്റെ മകന്‍ സുരേഷാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി സുരേഷിനെ കുടിക്ക് സമീപത്തുള്ള വനമേഖലയില്‍ നിന്ന് പോലീസ് പിടികൂടി. കൊല്ലപ്പെട്ട രമേശ് തീര്‍ത്ഥമല ആദിവാസിക്കുടി സ്വദേശിയാണ്. പെരിയക്കുടിയിലുള്ള അമ്മാവന്‍ സുബുരാജിന്റ വീട്ടിലേക്ക് കഴിഞ്ഞദിവസമാണ് രമേശ് എത്തിയത്.

ഇയാളുടെ മകനായ സുരേഷുമായുണ്ടായ തര്‍ക്കത്തിനിടയിലാണ് രമേശ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഇടുക്കിയില്‍ നിന്ന് വിരളടയാള വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.വീട്ടിലാണ് മൃതദേഹമുള്ളത്. ഫോറന്‍സിക് വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധന നടത്തിയശേഷം മറ്റു നടപടികളിലേക്ക് കടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News