ജന്മനാൽ ഹൃദ്രോഗമുള്ള കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് ‘ഹൃദയകൈരളി’ തിരുവനന്തപുരത്തും| Hridaya Kairali

കുട്ടികള്‍ക്കായുള്ള സൗജന്യ ഹൃദയ രോഗ നിര്‍ണ്ണയ ക്യാമ്പ് ഹൃദയ കൈരളി തിരുവനന്തപുരം വൈ എം സി എ ഹാളില്‍ സംഘടിപ്പിച്ചു. കൈരളി ന്യൂസും തിരുവല്ല ബിലിവേഴ്‌സ് ചര്‍ച്ച് ഹോസിപിറ്റലും സംയുക്ത മായാണ് ഹൃദയ കൈരളി പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളിലെ ഹൃദയ രോഗ നിര്‍ണ്ണയവും തുടര്‍ ചികിത്സയും സൗജന്യ നിരക്കില്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കുട്ടികളില്‍ ജന്മനായുള്ള ഹൃദയസംബന്ധമായ അസുഖങ്ങള്‍ കണ്ടെത്തുന്നതിനും രോഗബാധിതരായ കുട്ടികള്‍ക്ക് തുടര്‍ ചികിത്സ ലഭ്യമാക്കുന്നതിന്റെയും ഭാഗമായാണ് കൈരളി ന്യൂസും ബിലിവേഴ്‌സ് ചര്‍ച്ച് ഹോസ്പിറ്റലും സംയുക്തമായി ഹൃദയ കൈരളി സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ ആവിഷ്‌കരിച്ചത്. സര്‍ക്കാര്‍ പദ്ധതികളുമായ് സഹകരിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ആറോളം സൗജന്യ മെഡിക്കല്‍ ക്യാമ്പുകളില്‍ രാണ്ടാമത്തെ ക്യാമ്പാണ് വൈ എം സി എ ഹാളില്‍ വി.കെ പ്രശാന്ത് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍ക്കാന്‍ മുന്നിട്ടിറങ്ങിയ കൈരളി ചാനലിനേയും ബിലിവേഴ്‌സ് ചര്‍ച്ച് ഹോസ്പിറ്റലിനേയും അഭിനന്ദിച്ച് ഗതാഗത മന്ത്രി ആന്റണി രാജു ക്യാമ്പില്‍ സന്ദര്‍ശനം നടത്തി. മാധ്യമം എന്ന നിലക്ക് ഇത്തരം പദ്ധതികള്‍ ഏങ്ങനെ ആളുകളിലേക്ക് എത്തിക്കുക എന്ന ചിന്തയില്‍ നിന്നാണ് ഹൃദയ കൈരളി പദ്ധതിക്ക് മുന്‍കൈ എടുത്തതെന്ന് കൈരളി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശരത് ചന്ദ്രന്‍ പറഞ്ഞു.

ക്യാമ്പ് സംഘടിപ്പിച്ചതിലൂടെ മികച്ച ഹൃദയ രോഗ വിദഗ്ദ്ധരുടെയും സേവനം സൗജന്യമായ് ലഭിച്ചത് വലിയ കാര്യമാണെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചു. മാധ്യമ സ്ഥാപനമെന്നതിലുപരി സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചാണ് കൈരളി ന്യൂസ് ഇത്തരമൊരു പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഹൃദ്രോഗ ചികിത്സ രംഗത്തെ പ്രമുഖ സ്ഥാപനമായ ബിലിവേഴ്‌സ് ചര്‍ച്ച് ഹോസിപിറ്റലിന്റെ മികവുള്ള ഹൃദയ കൈരളിയെ ഹൃദയപൂര്‍വ്വമാണ് ജനങ്ങള്‍ ഏറ്റെടുക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News