പപ്പടം കൊണ്ടൊരു ഈസി സ്നാക് | Papadam

വൈകുന്നേരം ചായയ്ക്ക് ഒപ്പം സ്വാദിഷ്ടമായ സ്നാക്സ് എന്നത് മലയാളികളുടെ ഒരു ശീലത്തിന്റെ ഭാഗമാണ്. രുചിയേറുന്ന നിരവധി നാലുമണിപലഹാരങ്ങളും നമുക്കുണ്ട്. എന്നാൽ അധികം മെനക്കേടില്ലാതെ, പെട്ടെന്നൊരു ഈവനിംഗ് സ്നാക്സ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് നിർദ്ദേശിക്കാവുന്ന ഒന്നാണ് പപ്പടം കൊണ്ടുള്ള ഈ സ്നാക്സ്.

പപ്പടം നീളത്തിൽ ചെറുതായി അരിയുക.ശേഷം എണ്ണയിൽ വറുത്തെടുക്കുക. ചുവന്ന നിറമാകും വരെ വറുക്കുക. അതിനു ശേഷം കോരി മാറ്റി വയ്ക്കുക.
അതേ ചട്ടിയിൽ, ശേഷിക്കുന്ന എണ്ണയിലേക്ക് കുറച്ച് കറിവേപ്പിലയും മുളകുപൊടിയുമിട്ട് മൂപ്പിച്ചെടുക്കുക. ഇതിലേക്ക് വറുത്തുവച്ചിരിക്കുന്ന പപ്പടം ചേർത്ത് മസാല എല്ലായിടത്തും പിടിക്കുന്ന രീതിയിൽ നന്നായി ഇളക്കി യോജിപ്പിക്കുക.

ഈവനിംഗ് സ്നാക്സായി മാത്രമല്ല, ചോറിനൊപ്പവും കഴിക്കാവുന്ന ഒരു ഈസി വിഭവമാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News