ADVERTISEMENT
വിവാഹ മോചനം ആവശ്യപ്പെട്ട മരുമകളെ ഭര്‍തൃപിതാവ് വെടിവെച്ചു കൊന്നു. 74 കാരനും ഇന്ത്യന്‍ വംശജനുമായ സിതാല്‍ സിംഗ് ദോസാഞ്ച് ആണ് മരുമകള്‍ ഗുര്‍പ്രീത് കൗറിനെ അവരുടെ ജോലി സ്ഥലത്ത് വെച്ച് വെടിവെച്ചു കൊന്നത്. മരുമകളുടെ ശരീരത്തില്‍ നിന്ന് രണ്ട് വെടിയുണ്ടകള്‍ പൊലീസ് കണ്ടെടുത്തു. ഗുര്‍പ്രീത് കൗര്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടുവെന്നാണ് വിവരം.
പെണ്‍കുട്ടിയുടെ അമ്മാവന്‍ നല്‍കിയ മൊഴിയാണ് കേസിലെ സുപ്രധാന വഴിത്തിരിവിന് കാരണമായത്. തന്റെ മരുമകള്‍ ഭര്‍ത്താവുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താനുള്ള ശ്രമത്തിലാണെന്നും അതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അമ്മാവന്‍ പൊലീസിനോട് പറഞ്ഞു.
സംഭവം നടന്ന സ്ഥലത്ത് കൂടെ സിതാല്‍ സിംഗ് വാഹനമോടിച്ച് പോകുന്നത് കണ്ട ആളുകളുടെ മൊഴിയും കേസില്‍ നിര്‍ണായക വഴിത്തിരിവായി. ഇയാള്‍ ഉപയോഗിച്ച പിക്കപ്പ് വാന്‍ ഗുര്‍പ്രീത് കൗറിന്റെ കാറിന് സമീപം പാര്‍ക്ക് ചെയ്യുന്ന സി.സി ടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. ഇയാളുടെ താമസസ്ഥലത്തു നിന്ന് കൊലപാതകത്തിനുപയോഗിച്ച തോക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.