
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള(Congress president election) നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന അഭ്യൂഹങ്ങള്‍ തനിക്കും ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഇതെല്ലം തെറ്റായ പ്രചാരണങ്ങളാണെന്നും ശശി തരൂര്‍(Shashi Tharoor). കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് താന്‍ പിന്മാറിയതായി ഡല്‍ഹിയിലെ ചില വൃത്തങ്ങളില്‍ നിന്നാണ് കിംവദന്തി പറന്നതെന്നും ശശി തരൂര്‍ വ്യക്തമാക്കി.
ഞാന്‍ ഈ വെല്ലുവിളി ഏറ്റെടുക്കുമെന്നും തല്‍ക്കാലം പിന്മാറാന്‍ ഉദ്ദേശമില്ലെന്നും പാര്‍ട്ടിയുടെ ഉന്നത പദവിയിലേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ മത്സരിക്കുന്ന തിരുവനന്തപുരം എംപി പറഞ്ഞു. ഇത്തരം കള്ള പ്രചാരണങ്ങള്‍ കേട്ടപ്പോള്‍ ആശ്ചര്യപ്പെട്ടതായും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
കോട്ടയത്ത് ശശി തരൂരിനായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍
ശശി തരൂരിനായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍, പാല നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഫ്‌ലക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ രക്ഷയ്ക്കും, രാജ്യത്തിന്റെ നന്മയ്ക്കും ശശി തരൂര്‍ വരട്ടെ എന്നാണ് ആഹ്വാനം.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ഊര്‍ജിത പ്രചാരണത്തിലാണ് ഔദ്യോഗിക സ്ഥാനാര്‍ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എതിര്‍ സ്ഥാനാര്‍ഥി ശശി തരൂരും.
യുവാക്കളിലാണ് തന്റെ പ്രതീക്ഷയെന്ന് തരൂർ വ്യക്തമാക്കിയിട്ടുണ്ട്. അതെ സമയം തനിക്കെതിരെ പിസിസികൾ രംഗത്ത് വരുന്നതിനെതിരെ ശശി തരൂർ ഹൈക്കമാന്റിനെ സമീപിച്ചു.
പി.സി.സി പ്രസിഡന്റുമാരുടെ കാലാവധി വെട്ടിച്ചുരുക്കാനും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിനെ ശക്തിപ്പെടുത്താനും ചെറുപ്പമാക്കാനും ലക്ഷ്യമിട്ട് എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനാർഥി ശശി തരൂരിന്റെ പ്രകടനപത്രിക.
അഞ്ചു വർഷത്തിലൊരിക്കലുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനപ്പുറം സാമൂഹിക സേവനരംഗത്തും കോൺഗ്രസിനെ സജീവമാക്കാൻ ശ്രമം നടത്തുമെന്നും ചെന്നൈയിൽ പാർട്ടി തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി തരൂർ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here