ഡിഷ് സ്പോഞ്ചിന്റെ മാതൃകയില്‍ കേക്ക്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ| Social Media

(Dish Sponge)ഡിഷ് സപോഞ്ചിന്റെ മാതൃകയില്‍ തയാറാക്കിയ ഒരു കേക്കാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. പാത്രം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഡിഷ് സ്പോഞ്ചിന്റെ മാതൃകയില്‍ തയ്യാറാക്കിയതാണ് കേക്ക്.

ഒറ്റനോട്ടത്തില്‍ ഡിഷ് സ്പോഞ്ച് തന്നെയാണെന്നേ ഭൂരിഭാഗം ആളുകളും ധരിക്കുകയുള്ളൂ. ഇത് ഒരു ഫോര്‍ക്ക് ഉപയോഗിച്ച് മുറിച്ചെടുക്കുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ കേക്കാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുക.

ഇത് ഡിഷ് സ്പോഞ്ചിന്റെ മാതൃകയിലുള്ള കേക്ക് ആണെന്നും പെട്ടെന്ന് കാണുമ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാമെന്നും വീഡിയോ പങ്കുവെച്ച ഫുഡ് ബ്ളോഗറായ ആന്‍ഡ്രി സാര്‍വോണോ പറഞ്ഞു. കാഴ്ചയില്‍ യഥാര്‍ത്ഥ ഡിഷ് സ്പോഞ്ച് പോലെയാണെങ്കിലും വ്യത്യസ്തമായ ഈ കേക്ക് ഏറെ രുചികരണമാണെന്നും അദ്ദേഹം പറഞ്ഞു. കേക്കിനെ കുറിച്ച് നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News