
പല മൃഗങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നത് സാധാരണമാണ്. എന്നാല്‍ അത് ഒരു നായയും കടുവയും തമ്മിലാണെങ്കിലോ? സംഭവം സത്യമാണ്. കടുവയുടെ നേരിടുന്ന നായയാണ് ഇപ്പോള്‍ താരം. നായയുടെ ധൈര്യത്തെയും ആത്മവിശ്വാസത്തെയും പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ. സത്യത്തില്‍ അതെന്തു ജീവിയാണെന്ന് അറിയാത്തതു കൊണ്ടാണോ എന്നറിയില്ല നായ കടുവയുമായി സംഘട്ടനത്തിലേര്‍പ്പെട്ടത്. കടുത്ത ആത്മവിശ്വാസത്തോടെയാണ് നായയുടെ ആക്രമണം.
വളരെ ആവേശത്തോടെ കടുവയുടെ ചെവി യാതൊരു കൂസലുമില്ലാതെ കടിച്ചുവലിക്കുന്ന നായയെയാണ് വീഡിയോയില്‍ കാണാനാവുക. തിരിച്ച് യാതൊരു ഗത്യന്തരവുമില്ലാതെ നായയെ അടിയ്ക്കാന്‍ കടുവ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ആനിമല്‍സ് പവര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായയാണ് കടുവയെ ആക്രമിക്കുന്നത്. തൊട്ടപ്പുറത്ത് ഇതൊന്നും കൂസാനോ ഇടപെടാനോ താല്‍പര്യമില്ലാതെ മറ്റൊരു സിംഹം നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്തായാലും ഇരുവരും തമ്മിലുള്ള യുദ്ധത്തെ കുറിച്ച് സജീവ ചര്‍ച്ചയായിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.
View this post on Instagram
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here