RSS മാര്‍ച്ചിന് സ്‌കൂള്‍ സ്ഥലം വിട്ടുനല്‍കിയ സംഭവം; ഉപരോധിച്ച് SFI

RSS റൂട്ട് മാര്‍ച്ചിന് അണിനിരക്കാന്‍ കരുനാഗപ്പള്ളി(Karunagappally) ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സ്ഥലം വിട്ടുനല്‍കിയ വിഷയത്തില്‍ SFI കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അധികാരികളെ ഉപരോധിച്ചു.

തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ RSS പ്രവര്‍ത്തകര്‍ അതിക്രമിച്ച് സ്‌കൂളില്‍ കയറിയതാണെന്ന് ഹെഡ്മാസ്റ്ററും പി.ടി.എ ഭാരവാഹികളും പറഞ്ഞു. അതിക്രമിച്ച് കയറിയ RSS പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന SFI യുടെ ആവശ്യം സ്‌കൂള്‍ അധികാരികള്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ഉപരോധസമരം അവസാനിപ്പിച്ചു.

520 കോടിയുടെ ലഹരിക്കടത്ത്; വീണ്ടും പ്രതികളായി മലയാളികള്‍

പഴം ഇറക്കുമതിയുടെ മറവില്‍ 1476 കോടി രൂപയുടെ ലഹരിക്കടത്ത് നടത്തിയ മലയാളികളായ വിജിന്‍ വര്‍ഗീസും മന്‍സൂര്‍ തച്ചംപറമ്പിലും ചേര്‍ന്നുള്ള മറ്റൊരു കണ്ടെയ്‌നറില്‍ നിന്നാണ് 520 കോടിയുടെ കൊക്കെയിനും ഡിആര്‍ഐയും പിടികൂടിയത്. ആപ്പിള്‍ പെട്ടികള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്നു കടത്തിയത്. ആദ്യത്തെ കേസില്‍ ഡിആര്‍ഐയുടെ(DRI) കസ്റ്റഡിയിലിരിക്കെയാണ് വീണ്ടും അറസ്റ്റ്(Arrest) രേഖപ്പെടുത്തിയിരിക്കുന്നത്.

മന്‍സൂര്‍ തച്ചംപറമ്പിലിന്റെ ജോഹന്നാസ് ബര്‍ഗിലെ മോര്‍ഫ്രഷ് എന്ന സ്ഥാപനം വിജിന്‍ വര്‍ഗീസിന്റെ കൊച്ചി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ് ലഹരി ഇറക്കുമതി നടത്തിയിരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ലഹരിക്കടത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് വിജിനെ ചോദ്യം ചെയ്യലിനൊടുവിലുള്ള പരിശോധനയില്‍ വന്‍ തോതിലുള്ള ലഹരിക്കടത്ത് വീണ്ടും കണ്ടെത്തിയത്.

ഓറഞ്ച് കാര്‍ട്ടിന്റെ മറവിലായിരുന്നു 1476 കോടി രൂപയുടെ ലഹരിക്കടത്ത് നടന്നതെങ്കില്‍ ഗ്രീന്‍ആപ്പിള്‍ കാര്‍ട്ടിന്റെ മറവിലാണ് ഇത്തവണ 520 കോടിയുടെ കൊക്കെയിന്‍ കടത്ത് കണ്ടെത്തിയത്. മന്‍സൂര്‍ തച്ചംപറമ്പിലിന്റെ ജോഹന്നാസ് ബര്‍ഗിലെ മോര്‍ഫ്രഷ് എന്ന സ്ഥാപനം വിജിന്‍ വര്‍ഗീസിന്റെ കൊച്ചി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ് ലഹരി ഇറക്കുമതി നടത്തിയിരിക്കുന്നത്. ഇതോടെ ഒരാഴ്ചയ്ക്കിടെ 1990 കോടി രൂപയുടെ ലഹരിക്കടത്താണ് ഡിആര്‍ഐ പൊളിച്ചിരിക്കുന്നത്. പഴം ഇറക്കുമതിയുടെ മറവില്‍ രണ്ട് തവണ ലഹരി കണ്ടെത്തിയതോടെ കൂടുതല്‍ ഗൗരവമായ അന്വേഷണത്തിലേക്ക് പോയിരിക്കുകയാണ് ഡിആര്‍ഐ സംഘം.

ലഹരിമരുന്ന് കടത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന മലപ്പുറം കോട്ടയ്ക്കല്‍ തച്ചന്‍പറമ്പന്‍ മന്‍സൂറിനായി ഡിആര്‍ഐ സംഘം ഇന്റര്‍പോളിന്റെ അടക്കം സഹായം തേടിയിട്ടുണ്ട്. മന്‍സൂറിന്റെ ഉടമസ്ഥതയില്‍ ദക്ഷിണാഫ്രിക്കയിലുള്ള മോര്‍ ഫ്രഷ് എക്‌സ്‌പോര്‍ട്‌സ് വഴിയാണ് ഇറക്കുമതി നടത്തിയതെന്നാണ് വിജിന്റെ മൊഴി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News