Muhammad Riyas: ഉദ്യോഗസ്ഥരുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളുന്നവരല്ല ഇടതുപക്ഷ മന്ത്രിമാര്‍; ഉണ്ണിത്താന്റെ വിമര്‍ശനത്തിന് വേദിയില്‍ തന്നെ മറുപടി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്

ഉദ്യോഗസ്ഥന്‍മാരുടെ പേര് പറഞ്ഞ് സര്‍ക്കാരിനെയാകെ കുറ്റപ്പെടുത്താനുള്ള രാജ് മോഹന്‍ ഉണ്ണിത്താന്‍(Rajmohan Unnithan) എം പി യുടെ നീക്കത്തിന് വേദിയില്‍ തന്നെ മറുപടി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). കാസര്‍കോഡ് ബേക്കലിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന് മന്ത്രി കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയത്.

കാസര്‍കോഡ് ബേക്കലില്‍ BRDC കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങായിരുന്നു വേദി. ഉദ്യോഗസ്ഥന്‍മാരുടെ പേര് പറഞ്ഞ് മന്ത്രിമാരെയാകെ വിമര്‍ശിക്കാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ശ്രമിച്ചപ്പോഴാണ് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ട് തിരുത്തിയത്.

പരിപാടിയുടെ സമയക്രമത്തിലുണ്ടായ ചെറിയ മാറ്റം അറിയിച്ചില്ലെന്ന് വേദിയില്‍ കയറുന്നതിന് മുമ്പ് ഉണ്ണിത്താന്‍ പരാതി പറഞ്ഞിരുന്നു. ഇക്കാര്യം ഉള്‍ക്കൊണ്ട് മന്ത്രി മുഹമ്മദ് റിയാസ് പ്രസംഗത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചിട്ടും ഉണ്ണിത്താന്‍ വിമര്‍ശനം തുടര്‍ന്നതോടെയായിരുന്നു മന്ത്രി ഇടപെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News