
അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) കുടുംബത്തെ സന്ദര്‍ശിച്ച് സിപിഐ(CPI) സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍(Kanam Rajendran). കോടിയേരിയുടെ വീട്ടിലെത്തിയ കാനം ഭാര്യ വിനോദിനിയെയും മക്കളെയും ആശ്വസിപ്പിച്ചു. എല്‍ഡിഎഫിന് തുടര്‍ഭരണം സാധ്യമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ആളായിരുന്നു കോടിയേരിയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി അനുസ്മരിച്ചു.
സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള രാജ് മോഹന്‍ ഉണ്ണിത്താന്റെ നീക്കം; വേദിയില്‍ തന്നെ മറുപടി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്
ഉദ്യോഗസ്ഥൻമാരുടെ പേര് പറഞ്ഞ് സർക്കാരിനെയാകെ കുറ്റപ്പെടുത്താനുള്ള രാജ് മോഹൻ ഉണ്ണിത്താൻ എം പി(Rajmohan Unnithan) യുടെ നീക്കത്തിന് വേദിയിൽ തന്നെ മറുപടി നൽകി മന്ത്രി മുഹമ്മദ് റിയാസ്(Nuhannad Riyas) കാസർകോഡ് ബേക്കലിലാണ് രാജ്മോഹൻ ഉണ്ണിത്താന് മന്ത്രി കുറിക്ക് കൊള്ളുന്ന മറുപടി നൽകിയത്.
കാസര്‍കോഡ് ബേക്കലില്‍ BRDC കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങായിരുന്നു വേദി. ഉദ്യോഗസ്ഥന്‍മാരുടെ പേര് പറഞ്ഞ് മന്ത്രിമാരെയാകെ വിമര്‍ശിക്കാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ശ്രമിച്ചപ്പോഴാണ് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ട് തിരുത്തിയത്.
പരിപാടിയുടെ സമയക്രമത്തിലുണ്ടായ ചെറിയ മാറ്റം അറിയിച്ചില്ലെന്ന് വേദിയില്‍ കയറുന്നതിന് മുമ്പ് ഉണ്ണിത്താന്‍ പരാതി പറഞ്ഞിരുന്നു. ഇക്കാര്യം ഉള്‍ക്കൊണ്ട് മന്ത്രി മുഹമ്മദ് റിയാസ് പ്രസംഗത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചിട്ടും ഉണ്ണിത്താന്‍ വിമര്‍ശനം തുടര്‍ന്നതോടെയായിരുന്നു മന്ത്രി ഇടപെട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here