‘പ്രതികാരം അൺലിമിറ്റഡ്’ ; ‍‍വൈറലായി ലൂക്ക് ആന്റണിയുടെ മാസ് ലുക്ക് | Mammootty

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ആയിരുന്നു മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. പ്രേക്ഷകരുടെ കാത്തിരിപ്പുകൾ വിഫലമായില്ല.സോഷ്യൽ മീഡിയയിലും റോഷാക്ക് തരം​ഗമായി കഴിഞ്ഞു.

പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടുന്ന ചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് ആദ്യദിനം കാഴ്ച വച്ചിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രത്തിന്റെ ഏതാനും സ്റ്റില്ലുകൾ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.

‘പ്രതികാരം അൺലിമിറ്റഡ്’, എന്ന് കുറിച്ചു കൊണ്ടാണ് മമ്മൂട്ടി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടി അവതരിപ്പിച്ച ലൂക്ക് ആന്റണിയുടെ മാസ് ലുക്കാണ് ഫോട്ടോയിൽ ഉള്ളത്. ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി.

“ഇക്കാ..ഇന്നലെ തന്നെ പടം കണ്ടു മലയാളത്തിൽ ഇതുവരെ കാണാത്തൊരു പുതിയ ഐറ്റം, റോഷാക്ക് മികച്ചൊരു സിനിമാ അനുഭവം… മമ്മൂക്ക വീണ്ടും അത്ഭുതപെടുത്തുന്നു…. അപ്രധാനം എന്നു കരുതിയിരുന്ന ചില കഥാപാത്രങ്ങൾ അവസാന നിമിഷങ്ങളിൽ നിർണായക വേഷങ്ങളായി മാറുന്ന കിടിലൻ മേക്കിങ് .. എല്ലാ അഭിനേതാക്കളുടെയും മികച്ച പ്രകടനം…കൂടെ നിഗൂഢതകൾ നിറഞ്ഞ മമ്മൂക്കയുടെ ലൂക്ക് എന്ന വിസമയവും.. റോഷാക്ക്,ഈ മനുഷ്യന്റെ കാര്യത്തിൽ പഴയതും പുതിയതൊന്നുമില്ല..!! നിലവിൽ ഇപ്പൊ നമ്മൾ കാണുന്ന മമ്മൂട്ടി തന്നെ വളരെ അപ്ഡേറ്റഡ് ആണ്, ഇക്കാ ഇങ്ങള് ആക്ടിങ് ജിന്ന് തന്നെ… ഇന്റർനാഷണൽ ലെവൽ മേക്കിങ് ആണ് ഈ പടം…. നിങ്ങള് മലയാളത്തിന്റെ അഭിമാനം തന്നെ”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ മേക്കിങ്ങിനെയും അഭിനേതാക്കളെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. മമ്മൂട്ടിയുടെ അഭിനയം ചിത്രത്തെ വേറൊരു തലത്തിലേക്ക് എത്തിച്ചുവെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

ആദ്യ ദിനം ‘റോഷാക്ക്’ 5.5 കോടിയിലധികം കളക്റ്റ് ചെയ്‍തുവെന്നാണ് വിവരം. ബോക്സ് ഓഫീസ് ഡാറ്റ അനലിസ്റ്റുകളായ ലെറ്റ്‍സ് സിനിമയാണ് ഇക്കാര്യം ട്വീറ്റ് ചെയ്‍തിരിക്കുന്നത്. കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ്, പിആർഒ പ്രതീഷ് ശേഖർ എന്നിവരാണ്.

മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഞ്‍ജു ശിവ്‍റാം, ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ബാദുഷയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel