Ireland:അയര്‍ലണ്ടില്‍ പെട്രോള്‍ പമ്പിലുണ്ടായ സ്ഫോടനം; മരിച്ചവരുടെ എണ്ണം ഏഴായി

വടക്കുപടിഞ്ഞാറന്‍ അയര്‍ലണ്ടിലെ(Ireland) പെട്രോള്‍ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി. വെള്ളിയാഴ്ച 3 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഒറ്റരാത്രികൊണ്ട് നാല് പേര്‍ കൂടി മരിച്ചതായി ഐറിഷ് പൊലീസ് അറിയിച്ചു.

കൗണ്ടി ഡൊണെഗലിലെ ക്രിസ്ലോവിലുള്ള ആപ്പിള്‍ഗ്രീന്‍ സര്‍വീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് എട്ട് പേര്‍ ചികിത്സയിലാണ്. സ്ഫോടനത്തില്‍ ഗ്രാമത്തിന്റെ പ്രധാന കടയും തപാല്‍ ഓഫീസും ഉള്ള ഗ്യാസ് സ്റ്റേഷന്‍ കെട്ടിടം നിലംപൊത്തുകയും ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

എമര്‍ജന്‍സി സര്‍വീസുകളുടെ രക്ഷാപ്രവര്‍ത്തനം രാത്രി മുഴുവന്‍ നീണ്ടു നിന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here