Kottayam:ക്ഷേത്രപരിസരത്തെ കിണറ്റില്‍ ഏഴടി നീളമുള്ള മൂര്‍ഖന്‍;ഒടുവില്‍ പിടികൂടി

(Kottayam)കോട്ടയം പാലായില്‍ ക്ഷേത്രപരിസരത്തെ കിണറ്റില്‍ നിന്നും മൂര്‍ഖനെ പിടികൂടി. അന്തീനാട് ക്ഷേത്ര പരിസരത്തുള്ള കിണറില്‍ നിന്നും 7 അടിയോളം നീളമുള്ള മൂര്‍ഖനെയാണ് പിടികൂടിയത്.

വനം വകുപ്പിന്റെ അംഗീകാരമുള്ള മേലുകാവ് സ്വദേശി വടക്കേമുളഞ്ഞനാല്‍ ഷെല്‍ഫി ജോസും പാലാ സ്വദേശി നിതിനും ചേര്‍ന്നാണ് പാമ്പിനെ പിടികൂടിയത്.

മൂര്‍ഖന്‍ പാമ്പിനെ മുണ്ടക്കയം വണ്ടന്‍പതാല്‍ ഫോറസ്റ്റ് ഡിവിഷന്‍ അധികൃതര്‍ക്ക് കൈമാറും. തുടര്‍ന്ന് അവിടെ നിന്നും ജനവാസ മേഖല ഇല്ലാത്ത ഉള്‍വനത്തിലേക്ക് തുറന്നുവിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here