Assam:ബിജെപി നേതാക്കളുടെ കാല്‍ കഴുകി തുടച്ച് അസം മുഖ്യമന്ത്രി

(BJP)ബിജെപി നേതാക്കളുടെ കാല്‍ കഴുകിത്തുടച്ച് (Assam)അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഇത് ബിജെപിയുടെ പാരമ്പര്യം ആണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. കാല്‍ കഴുകി തുടയ്ക്കുന്നതിന്റെ വീഡിയോ ഹിമന്ത ബിശ്വ ശര്‍മ തന്നെ തന്റെ ട്വിറ്ററില്‍ പങ്കുവച്ചു.

മുതിര്‍ന്ന നേതാക്കളുടെ പാദങ്ങള്‍ കഴുകിയതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ഹിമന്ത ബിശ്വ ശര്‍മ പറയുന്നു. ശര്‍മ തറയിലിരുന്ന് മുതിര്‍ന്ന നേതാവിന്റെ പാദങ്ങള്‍ കഴുകുന്നതും തുണികൊണ്ട് തുടയ്ക്കുന്നതും വീഡിയോയില്‍ കാണാനാകും.തുടര്‍ന്ന് ബിജെപി നേതാവിന്റെ കാല്‍ തൊട്ട് അനുഗ്രഹവും തേടി.

‘അസമില്‍ ആദ്യഘട്ടത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ സഹായിച്ച ബഹുമാന്യരായ മുതിര്‍ന്ന ബിജെപി നേതാക്കളുടെ കാലുകള്‍ കഴുകിയതില്‍ ബഹുമാനമുണ്ട്’- ഹിമന്ത ബിശ്വ ശര്‍മ ട്വിറ്ററില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News