AICC Election: AICC തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് 17ന് രഹസ്യ ബാലറ്റിലൂടെ

നേതാക്കളുടെ പരസ്യ പ്രതികരണങ്ങളെക്കുറിച്ച് രേഖാമൂലം ഉള്ള പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് മധുസൂദന്‍ മിസ്ത്രി(Madhusudan Mistry). പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചുവെന്നും വോട്ടിങ് രഹസ്യ ബാലറ്റ് വഴിയാകുമെന്നും മധുസൂദന്‍ മിസ്ത്രി ദില്ലിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ഞാന്‍ പിന്മാറില്ല, ഒരിക്കലും പിന്‍മാറില്ല’: അഭ്യൂഹങ്ങള്‍ തള്ളി ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള(Congress president election) നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന അഭ്യൂഹങ്ങള്‍ തനിക്കും ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഇതെല്ലം തെറ്റായ പ്രചാരണങ്ങളാണെന്നും ശശി തരൂര്‍(Shashi Tharoor). കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് താന്‍ പിന്മാറിയതായി ഡല്‍ഹിയിലെ ചില വൃത്തങ്ങളില്‍ നിന്നാണ് കിംവദന്തി പറന്നതെന്നും ശശി തരൂര്‍ വ്യക്തമാക്കി.

ഞാന്‍ ഈ വെല്ലുവിളി ഏറ്റെടുക്കുമെന്നും തല്‍ക്കാലം പിന്മാറാന്‍ ഉദ്ദേശമില്ലെന്നും പാര്‍ട്ടിയുടെ ഉന്നത പദവിയിലേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ മത്സരിക്കുന്ന തിരുവനന്തപുരം എംപി പറഞ്ഞു. ഇത്തരം കള്ള പ്രചാരണങ്ങള്‍ കേട്ടപ്പോള്‍ ആശ്ചര്യപ്പെട്ടതായും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News