ലൊക്കേഷനിലുള്ളവര്‍ പോലും അന്തംവിട്ടു ; കാര്‍ കറക്കി നിര്‍ത്തി മമ്മൂക്ക | Rorschach

മമ്മൂട്ടി- നിസാം ബഷീർ കൂട്ടുകെട്ടിലൊരുങ്ങിയ റോഷാക്ക് മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിവഞ്ച് ത്രില്ലറായി ഒരുങ്ങിയ ചിത്രം ഇന്നലെയാണ് റിലീസ് ചെയ്തത്.

ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ സെറ്റിൽ നിന്നുമുള്ള വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഷൂട്ടിന്റെ സമയത്ത് മമ്മൂട്ടി കാറോടിച്ച് കറക്കിയാണ് നിർത്തുന്നത്. കാറിന്റെ മുൻവശത്ത് സെറ്റ് ചെയ്തിരിക്കുന്ന ക്യാമറയും വീഡിയോയിൽ കാണാം.

മമ്മൂട്ടി കാർ നിർത്തുമ്പോൾ ലൊക്കേഷനിലുള്ളവർ ആർപ്പുവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം. നിർമാതാവ് എം.എൻ. ബാദുഷയാണ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചത്.

വിവിധ ഇടങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് റോഷാക്കിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആകാംക്ഷ വർധിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ അവതരണവും, സാങ്കേതിക പരിചരണവും എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പ് സിനിമയെ വേറൊരു തലത്തിലേക്ക് എത്തിച്ചുവെന്നും ആരാധകർ പറയുന്നു.

‘മലയാളത്തിൽ ഇതുവരെ കാണാത്തൊരു പുതിയ ഐറ്റം, റോഷാക്ക് മികച്ചൊരു സിനിമാ അനുഭവം. മമ്മൂക്ക വീണ്ടും അത്ഭുതപെടുത്തുന്നു. അപ്രധാനം എന്നു കരുതിയിരുന്ന ചില കഥാപാത്രങ്ങൾ അവസാന നിമിഷങ്ങളിൽ നിർണായക വേഷങ്ങളായി മാറുന്ന കിടിലൻ മേക്കിങ്. എല്ലാ അഭിനേതാക്കളുടെയും മികച്ച പ്രകടനം. കൂടെ നിഗൂഢതകൾ നിറഞ്ഞ മമ്മൂക്കയുടെ ലൂക്ക് എന്ന വിസമയവും, മലയാളി എന്ന നിലയിൽ അഭിമാനത്തോടെ ഞാൻ പറയുന്നു ഞാൻ ഒരു സിനിമ കണ്ടു, ഹോളിവുഡ് ലെവലിൽ തീ പാറിച്ച ഒരു ഐറ്റം, റോഷാക്ക്. ബിഗ്ബിയോടൊപ്പം ചേർത്തു വെക്കാനൊരു ചിത്രം, റോഷാക്ക്. ബിലാലിനൊപ്പം പ്രതിഷ്ഠിക്കുവാനൊരു നായകൻ ലൂക്ക് ആന്റണി. ഇത് മലയാള സിനിമയുടെ അഭിമാന നിമിഷം. ക്വാളിറ്റിയുള്ള തിയേറ്ററിൽ കുടുംബത്തോടൊപ്പം കാണുക. ഇതുപോലൊരെണ്ണം ഇനി ഉണ്ടാകുമോ ? പ്രിയപ്പെട്ട മമ്മൂക്കാ, നിങ്ങളുടെ പക്ഷം നിൽക്കുന്നതിൽ അഭിമാനം തന്നെ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ നിർമാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നടൻ ആസിഫലിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ, സഞ്ജു ശിവറാം തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here