Veena George: ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ അന്വേഷിച്ച് കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍(Kozhikode medical college) 5 വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ മന്ത്രി വീണാ ജോര്‍ജ്(Veena George) അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ബസ്സില്‍ നിന്ന് വിദ്യാര്‍ത്ഥി തെറിച്ചുവീണ സംഭവം; ബസും ഡ്രൈവറും കസ്റ്റഡിയില്‍

അമിത വേഗത്തില്‍ ചീറിപ്പാഞ്ഞ ബസില്‍ നിന്ന് വിദ്യാര്‍ത്ഥി തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവറും ബസും പൊലീസ് കസ്റ്റഡിയില്‍. കൈനടി സ്വദേശി മനീഷിനെയാണ് ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തത്. അമിത വേഗതയ്ക്കും അശ്രദ്ധമായ ഡ്രൈവങ്ങിലൂടെ അപകടമുണ്ടാക്കിയതിനും കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കോട്ടയം പാക്കില്‍ പവര്‍ഹൗസ് ജംഗ്ഷനില്‍ ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. കോട്ടയം-കൈനടി റൂട്ടില്‍ ഓടുന്ന ചിപ്പി എന്ന ബസ് ആണ് അപകടം ഉണ്ടാക്കിയത്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഭിരാമിനാണ് സാരമായി പരിക്കേറ്റത്. മുഖത്ത് പരിക്കേറ്റ അഭിരാം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അപകടത്തില്‍ കുട്ടിയുടെ രണ്ടു പല്ലുകള്‍ ഒടിഞ്ഞുപോകുകയും ചെയ്തു.

ബസ് അമിതവേഗത്തിലാണ് പോയത്. അപകടം ഉണ്ടായിട്ടും ബസ് നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്നും, നാട്ടുകാര്‍ ഓടിക്കൂടി തടഞ്ഞപ്പോഴാണ് ബസ് നിര്‍ത്തിയതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here