ആരാധകരുടെ ആഘോഷങ്ങൾക്ക് തുടക്കമിട്ട് നിവിൻ പോളി നായകനായ പടവെട്ടിന്റെ ട്രെയ്ലർ കൊച്ചിയിൽ ഐ.എസ്.എൽ വേദിയിൽ കേരള ബാസ്റ്റേഴ്‌സിനൊപ്പം പുറത്തുവിട്ടു. പതിനായിരങ്ങളെ സാക്ഷിയാക്കി കൊച്ചിയിൽ ആവേശതിരയിളക്കിയാണ് ട്രെയ്‌ലർ പുറത്തിറങ്ങിയത്.
ADVERTISEMENT
നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം ഒക്ടോബർ 21 ന് തിയേറ്ററുകളിൽ എത്തും. കരിയറിലെ തന്നെ വ്യത്യസ്തമായ വേഷവുമായിട്ടാണ് നിവിൻ ഇത്തവണയെത്തുന്നത്.
സ്വന്തം ഗ്രാമത്തിലെ സാധരണക്കാരുടെ പ്രശ്നത്തിൽ ഇടപെടുകയും അവരുടെ പോരാട്ടത്തിന്റെ തന്നെ മുന്നണി പോരാളിയാവുകയും ചെയ്ത നാട്ടിൻ പുറത്തെ സാധാരണക്കാരനായിട്ടാണ് നിവിൻ ചിത്രത്തിൽ എത്തുന്നത്. ജീവിതത്തിൽ പ്രത്യേക ലക്ഷ്യങ്ങൾ ഒന്നുമില്ലാതിരുന്ന സാധാരണക്കാരനായ യുവാവ് പിന്നീട് തന്റെ നാടിനും നാട്ടുകാർക്കും വേണ്ടി അഴിമതിക്കും ചുഷണത്തിനുമെതിരെ പോരാടി നായകനായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്.
ഇന്ത്യയിലെ ഏറ്റവും പഴയ മ്യൂസിക് ലേബലായ സരിഗമയുടെ ഭാഗമായ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് ‘പടവെട്ട്’.
സണ്ണി വെയ്ൻ പ്രൊഡക്ഷൻസുമായി സഹകരിച്ച് സരേഗമ ഇന്ത്യ ലിമിറ്റഡുമായി ചേർന്ന് നിർമിക്കുന്ന ആദ്യ ചിത്രം കൂടിയാണ് പടവെട്ട്. നിവിൻ പോളിക്ക് പുറമേ അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ബിബിൻ പോളാണ് സഹനിർമ്മാതാവ്. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് മേനോൻ സംഗീതം നൽകുന്നു.എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈൻ രംഗനാഥ് രവിയും നിർവഹിക്കുന്നു. സുഭാഷ് കരുൺ കലാസംവിധാനവും മഷർ ഹംസ വസ്ത്രാലങ്കാരവും റോണക്‌സ് സേവിയർ മേക്കപ്പും നിർവഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷൻ കൺട്രോളർ. സ്റ്റിൽസ് ബിജിത്ത് ധർമടം, വിഎഫ്എക്‌സ് മൈൻഡ്‌സ്റ്റെയിൻ സ്റ്റുഡിയോസ്. പിആർഒ ആതിര ദിൽജിത്ത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.