Sitaram Yechury: രാഷ്ട്രീയ പാര്‍ട്ടികളുടെ നയപരമായ തീരുമാനങ്ങള്‍ നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല: സീതാറാം യെച്ചൂരി

രാഷ്ട്രീയ പാര്‍ട്ടികളുടെ നയപരമായ തീരുമാനങ്ങള്‍ നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് സിപിഐ(എം)(CPIM) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(Sitaram Yechury). തെരഞ്ഞെടുപ്പു കമ്മീഷന്റെ ജോലി അതല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന നയപ്രഖ്യാപനങ്ങളും ക്ഷേമ പദ്ധതികളും നിയന്ത്രിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അല്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍(Supreme court) നല്‍കിയ സത്യവാങ്മൂലത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ നിലപാടെന്നും യെച്ചൂരി പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശം ലംഘിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ഉള്ള ഏതൊരു നീക്കവും അംഗീകരിക്കില്ല. കമ്മീഷന്റെ നീക്കത്തിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദമുണ്ടെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ പിന്മാറില്ല, ഒരിക്കലും പിന്‍മാറില്ല’: അഭ്യൂഹങ്ങള്‍ തള്ളി ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള(Congress president election) നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന അഭ്യൂഹങ്ങള്‍ തനിക്കും ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഇതെല്ലം തെറ്റായ പ്രചാരണങ്ങളാണെന്നും ശശി തരൂര്‍(Shashi Tharoor). കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് താന്‍ പിന്മാറിയതായി ഡല്‍ഹിയിലെ ചില വൃത്തങ്ങളില്‍ നിന്നാണ് കിംവദന്തി പറന്നതെന്നും ശശി തരൂര്‍ വ്യക്തമാക്കി.

ഞാന്‍ ഈ വെല്ലുവിളി ഏറ്റെടുക്കുമെന്നും തല്‍ക്കാലം പിന്മാറാന്‍ ഉദ്ദേശമില്ലെന്നും പാര്‍ട്ടിയുടെ ഉന്നത പദവിയിലേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ മത്സരിക്കുന്ന തിരുവനന്തപുരം എംപി പറഞ്ഞു. ഇത്തരം കള്ള പ്രചാരണങ്ങള്‍ കേട്ടപ്പോള്‍ ആശ്ചര്യപ്പെട്ടതായും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News