M B Rajesh: ജീവിതത്തിലാദ്യമായാണ് നൃത്തം ചെയ്യുന്നത്; ഊരില്‍ ചുവടുവെച്ച് മന്ത്രി എം ബി രാജേഷ്

ഊരില്‍ ചുവടുവെച്ച് മന്ത്രി എം ബി രാജേഷ്(M B Rajesh). ഇടവാണി(Idavani) ഊരില്‍ മണിക്കൂറുകള്‍ ചെലവഴിച്ചാണ് ഗോത്ര വിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍ കേട്ടതും സന്തോഷങ്ങളില്‍ പങ്കു ചേര്‍ന്നതും. ജീവിതത്തിലാദ്യമായാണ് നൃത്തത്തിന് ചുവടുവെയ്ക്കുന്നതെന്നു പറഞ്ഞ മന്ത്രി ലൈഫ് പദ്ധതിയില്‍ ഊരിലെല്ലാവര്‍ വീടുനല്‍കാമെന്ന ഉറപ്പു നല്‍കിയാണ് മടങ്ങിയത്.

എംപിയായിരിക്കെയാണ് എംബി രാജേഷ് ഇടവാണി ആദിവാസി ഊരില്‍ ആദ്യമായെത്തിയത്. വഴിയും വൈദ്യുതിയുമില്ലാത്ത കോളനിയില്‍ രണ്ടും ഉറപ്പു നല്‍കി മടങ്ങി. വൈകാതെ വഴിയും വൈദ്യുതി എത്തിക്കുകയും ചെയ്തു. ആദ്യയാത്ര കിലോമീറ്ററുകള്‍ നടന്നായിരുന്നെങ്കില്‍ ഇപ്പോള്‍ കാറില്‍ ഊരിലെത്തി. ആഘോഷത്തോടെയാണ് ഊരിലുള്ളവര്‍ മന്ത്രിയെ സ്വീകരിച്ചത്. ഊരിലെ മുതിര്‍ന്ന അംഗങ്ങള്‍ അവതരിപ്പിച്ച ആദിവാസി നൃത്തത്തിലും മന്ത്രി പങ്കാളിയായി. നൃത്തം ആസ്വദിച്ച മന്ത്രി താന്‍ ആദ്യമായാണ് ജീവിതത്തില്‍ നൃത്തം ചെയ്യുന്നതെന്നും പറഞ്ഞു.

ഊര് വാസികള്‍ ഒരുക്കിയ ഭക്ഷണവും കഴിച്ചാണ് മന്ത്രി തിരിച്ചത്. ഇവരുടെ പ്രധാന ആവശ്യമായ വീട്, ലൈഫ് പദ്ധതിയില്‍ നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. ഊരിലെ കുട്ടികള്‍ക്ക് പഠിക്കാനും തൊഴില്‍ പരിശീലനത്തിനും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വനാവകാശ ആനുകൂല്യങ്ങള്‍ ലമാക്കാന്‍ നിയമാനുസൃതമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഊരു നിവാസികള്‍ക്കും മന്ത്രിക്കുമൊപ്പം അടപ്പാടിയിലെ ജനപ്രതിനിധികളും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News