ചപ്പാത്തിക്കൊപ്പം കിടിലൻ കോമ്പിനേഷൻ ! പനീർ കോൺ മസാല | Paneer Corn Masala

ചപ്പാത്തിക്കൊപ്പം പനീർ കോൺ മസാലയാണ് കിടിലൻ കോമ്പിനേഷൻ. ഒന്ന് ട്രൈ ചെയ്താലോ ?

പനീർ കോൺ മസാല

1.എണ്ണ – ഒരു വലിയ സ്പൂൺ

2.ജീരകം – ഒരു ചെറിയ സ്പൂൺ

3.സവാള – ഒന്ന്, അരിഞ്ഞത്

സ്പ്രിങ് അണിയൻ, അരിഞ്ഞത് – നാലു വലിയ സ്പൂൺ

4.തക്കാളി – ഒന്ന്, അരിഞ്ഞത്

5.ജീരകംപൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

കാശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6.സ്വീറ്റ് കോൺ – ഒരു കപ്പ്, വേവിച്ചത്

7.വെള്ളം – അരക്കപ്പ്

8.പനീർ – 200 ഗ്രാം

9.ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പാനിൽ എണ്ണ ചൂടാക്കി ജീരകം പൊട്ടിക്കുക. ഇതിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙വഴന്നു വരുമ്പോൾ തക്കാളിയും ചേർത്തു വഴറ്റണം. തക്കാളി ഉടഞ്ഞു വരുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്ത് വഴറ്റുക.

∙പച്ചമണം മാറുമ്പോൾ സ്വീറ്റ് കോണും വെള്ളവും ചേർത്ത് മൂടിവച്ച് അഞ്ചു മിനിറ്റ് വേവിക്കണം.

∙ഇതിലേക്ക് പനീറും ഗരംമസാലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

∙അൽപം സ്പ്രിങ് അണിയൻ വിതറി ചൂടോടെ വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News