Pinarayi Vijayan: കേരളത്തിലെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ യുണിവേഴ്‌സിറ്റുകളിലെ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കും: മുഖ്യമന്ത്രി

നോര്‍വേയ്ക്ക് സമാനമായ രീതിയില്‍ കേരളത്തില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് രാജ്യങ്ങളിലെ ലാബുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). വര്‍ഷങ്ങളായി നോര്‍വേയില്‍(Norway) ജോലി ചെയ്യുന്ന ഡോക്ടമാര്‍, മറ്റ് ഗവേഷണ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘവുമായി ബെര്‍ജെനില്‍ നടന്ന ആശയവിനിമയ പരിപാടിയിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

നോര്‍വേയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് രാജ്യങ്ങളിലെ ലാബുകള്‍ ഉപയോഗിക്കുന്നതിനുള്ള അവസരം ലഭിക്കുന്നുണ്ട്. ഇത്തരം അത്യാധുനിക ഗവേഷണ സൗകര്യങ്ങള്‍ നമ്മുടെ നാട്ടിലെ വിദ്യാര്‍ത്ഥിക്കും ലഭിച്ചാല്‍ ഗവേഷണത്തിന്റെ നിലവാരം ഉയര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കേന്ദ്ര, കേരള സര്‍ക്കാരുകളുടെയും മറ്റ് ഗവേണസ്ഥാപനങ്ങളുടെയും ഫെല്ലോഷിപ്പുകളെ ക്കുറിച്ചും സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചും വിശദീകരിക്കുന്നതും എല്ലാവര്‍ക്കും പ്രാപ്യമാവുന്നതുമായ ഒരു ഇന്‍ഫര്‍മേഷന്‍ സിസ്റ്റം രൂപീകരിക്കും. നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഫെലോഷിപ്പുകളെക്കിറിച്ച് വേണ്ടത്ര ധാരണയില്ലെന്ന അഭിപ്രായം വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചപ്പോഴാണ് ഇതിനായി പുതിയൊരു സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും സംസാരിച്ചത്.

ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കായി മുഖ്യമന്ത്രിയുടെ ഫെല്ലോഷിപ്പ് ഇപ്പോള്‍ കേരളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവയോടൊപ്പം ഈ കാര്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.

നോര്‍വേയിലെ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചും കായിക മികവിനെക്കുറിച്ചും മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളോട് ചോദിച്ചറിഞ്ഞു. 55 ലക്ഷം ജനങ്ങളുള്ള നോര്‍വേ എങ്ങനെയാണ് കായിക മേഖലയില്‍ മുന്നേറുന്നത് എന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍ നോര്‍വേ മലയാളി സമൂഹത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ പ്രത്യേകതകളെക്കുറിച്ച് വിശദീകരിക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ചില പ്രയോഗിക പ്രശ്‌നങ്ങളും അവര്‍ പറഞ്ഞു.

ഫിഷറീസ് മേഖലയിലെ പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് ഗവേഷക വിദ്യാര്‍ത്ഥികള്‍ വിശദീകരിച്ചു. മത്സ്യം വളര്‍ത്തുന്ന രീതി വ്യാപകമായി നോര്‍വേയില്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനാവശ്യമായ സങ്കേതിക വിദ്യ അവര്‍ വികസിപ്പിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലും മത്സ്യത്തിന്റെ ഉല്‍പാദം വിര്‍ധിപ്പിക്കുന്നതിന് ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത് ഗൗരവപൂര്‍വ്വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel