Kochi: സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു; വഴിയാത്രക്കാരന്‍ മരിച്ചു

സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ച വഴിയാത്രക്കാരന് ദാരുണാന്ത്യം. കൊച്ചി(Kochi) തോപ്പുംപടി കൊച്ചു പള്ളിക്കു സമീപം വൈകിട്ട് 6.45ഓടെയാണ് അപകടമുണ്ടായത്. ഇടക്കൊച്ചി ചാലേപ്പറമ്പില്‍ ലോറന്‍സ് വര്‍ഗീസ് എന്നയാളാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റിരുന്ന ലോറന്‍സിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ലോറന്‍സ് റോഡിനു സമീപം നില്‍ക്കുമ്പോഴാണ് സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചത്. ഷാന എന്ന സ്വകാര്യ ബസാണ് ഇടിച്ചത്. കഴിഞ്ഞ ദിവസമാണ് ലോറന്‍സ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.

 യുവതിയെയും കുഞ്ഞിനെയും ഇറക്കിവിട്ട സംഭവം; കേസെടുത്ത് പൊലീസ്

കൊല്ലം(Kollam) തഴുത്തലയില്‍ ഭര്‍തൃവീട്ടുകാര്‍ വീടിന് പുറത്താക്കിയ സംഭവത്തില്‍ പൊലീസ്(police) കേസെടുത്തു. സ്ത്രീപീഡനത്തിനും ബാലനീതി നിയമപ്രകാരവുമാണ് കേസ്. ഭര്‍ത്താവ് പ്രതീഷ് ലാല്‍, ഭര്‍തൃമാതാവ്, ഭര്‍തൃസഹോദരി എന്നിവര്‍ക്കെതിരെ കൊട്ടിയം പൊലീസ് ആണ് കേസെടുത്തത്.

സ്ത്രീധന പീഡനത്തിന്റെ പേരില്‍ വര്‍ഷങ്ങളാണ് അതുല്യയും കുഞ്ഞും വേദന അനുഭവിച്ചത്. അതുല്യയുടെ സമാന അനുഭവം ഉണ്ടായെന്ന പരാതിയുമായി മൂത്ത മരുമകള്‍ വിമിയും എത്തി.

അതുല്യയെയും കുഞ്ഞിനെയും വീടിനുള്ളില്‍ കയറ്റാന്‍ ഭര്‍തൃമാതാവ് അനുവദിച്ചിരുന്നില്ല. ജനപ്രതിനിധികളും പൊലീസും ഏറെ പരിശ്രമിച്ചാണ് വീടിന്റെ വാതില്‍ തുറന്നത്. അതുല്യയുടെ ഭര്‍ത്താവ് പ്രതീഷ് ലാല്‍ ഗുജറാത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here