Tourist Bus: ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ ഇന്ന് 1279 കേസ്

ടൂറിസ്റ്റ് ബസുകള്‍ക്കതിരെ(Tourist Bus) മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് 1279 കേസുകളെടുത്തു. എട്ട് ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. 2 ബസുകളുടെ റജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. 85 വാഹനങ്ങളില്‍ വേഗപ്പൂട്ട് ക്രമക്കേട് കണ്ടെത്തി. ഓപറേഷന്‍ ഫോക്കസ് ത്രീയില്‍ ഇന്നു നിയമലംഘനങ്ങള്‍ക്ക് 26,15,000 രൂപ പിഴ ഈടാക്കി.

ടൂറിസ്റ്റ് ബസുകളില്‍ ഉപയോഗിക്കുന്ന അതിതീവ്രശേഷിയുള്ള ലൈറ്റുകള്‍ അപകടങ്ങള്‍ക്ക് വഴിവെക്കുന്നുവെന്ന് കണ്ടെത്തലുണ്ട്. അരക്കിലോ മീറ്ററിലേറെ പ്രകാശം നല്‍കുന്ന എച്ച്‌ഐഡി ലൈറ്റുകള്‍ എതിര്‍ദിശയില്‍ എത്തുന്നവരുടെ കാഴ്ചയെ തന്നെ മറയ്ക്കുന്നതാണ്. അതിരൂക്ഷ ശബ്ദമലിനീകരണത്തിന് കാരണമാകുന്ന എയര്‍ഹോണുകള്‍ അതീവ രഹസ്യമായാണ് ബസ്സുകളില്‍ ഘടിപ്പിക്കുന്നത്.

കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ മരിച്ച നിലയില്‍

കായംകുളം(Kayamkulam) താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ആശുപത്രിയിലെ ഈവനിംഗ് ഒ പിയിലേക്ക് കായംകുളം നഗരസഭ നിയമിച്ച താല്‍ക്കാലിക ഡോക്ടര്‍ ശ്രീരാജ് ആണ് ആത്മഹത്യ ചെയ്തത്. കായംകുളം ചിറക്കടവം സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ മാതാവ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വിഷാദത്തിലായിരുന്നു ഡോ. ശ്രീരാജ് എന്ന് വിവരമുണ്ട്. ചിറക്കടവിലുള്ള വീട്ടിലായിരുന്നു മരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News